ചെന്നൈയോ മുംബൈയോ ബ്ലാംഗ്ലൂരോ? പ്രിയപ്പെട്ട ഐപിഎല്‍ ഫ്രാഞ്ചൈസിയെ തെരഞ്ഞെടുത്ത് സ്റ്റെയ്ന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2021 12:44 PM  |  

Last Updated: 20th March 2021 12:44 PM  |   A+A-   |  

Download-Dale-Steyn-Wallpaper-1024x512

ഡെയ്ല്‍ സ്റ്റെയ്ന്‍/ഫയല്‍ ചിത്രം

 

ലാഹോര്‍: ഐപിഎല്ലിലെ തന്റെ പ്രിയപ്പെട്ട ടീം മുംബൈ ഇന്ത്യന്‍സ് ആണെന്ന് സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സ്റ്റെയ്ന്‍. 

ഐപിഎല്ലിലെ എല്ലാ ടീമിനേയും ഇഷ്ടമാണ്. എന്നാല്‍ മുംബൈ കരുത്തോടെ മുന്‍പോട്ട് പോവുന്നു. ഡികോക്ക് എന്റെ എല്ലായ്‌പ്പോഴത്തേയും പ്രിയപ്പെട്ട താരമാണ്. അതുകൊണ്ട് എപ്പോഴും ഞാന്‍ ഡികോക്കിനെ പിന്തുണയ്ക്കും, സ്റ്റെയ്ന്‍ പറഞ്ഞു. 

കുഞ്ഞന്‍ ലീഗുകളില്‍ കളിക്കുന്നതിലൂടെ പ്ലേയിങ് ഇലവനില്‍ ഇടംനേടാനുള്ള സാധ്യത കൂടുന്നു. അതുകൊണ്ട് എന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ അത്തരം ലീഗുകളാണ് നല്ലത്. എന്നാല്‍ അതിനര്‍ഥം ഐപിഎല്‍ മികച്ച ലീഗ് അല്ലെന്നല്ല, സ്റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.