ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായി തുടരും, സ്റ്റീവ് സ്മിത്തിന് മെന്റര്‍ റോള്‍

ക്യാപ്റ്റനായി പ്രഖ്യാപിച്ചത് മുതല്‍ ശ്രേയസിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സിഇഒ വിനോദ് ബിഷ്ട് പറഞ്ഞു
ശ്രേയസ് അയ്യര്‍/ഫയല്‍ ചിത്രം
ശ്രേയസ് അയ്യര്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി തുടരും. ഈ സീസണില്‍ ടീമിലേക്ക് എത്തിയ സ്റ്റീവ് സ്മിത്ത് ടീം മെന്ററിന്റെ റോളും വഹിക്കും. ക്യാപ്റ്റനായി പ്രഖ്യാപിച്ചത് മുതല്‍ ശ്രേയസിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സിഇഒ വിനോദ് ബിഷ്ട് പറഞ്ഞു. 

ശ്രേയസിന് കീഴില്‍ 2019ല്‍ ടീം മൂന്നാം സ്ഥാനം കണ്ടെത്തി. 2020ല്‍ ഫൈനലിലെത്തി. ശ്രേയസിന്റെ നായകത്വത്തിന് കീഴില്‍ ടീം ഇനിയും മികവ് കാണിക്കും എന്ന് ഉറപ്പുണ്ട്. സീനിയര്‍ താരങ്ങളായ രഹാനെ, അശ്വിന്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് യുവനിരയിലേക്ക് ഒരുപാട് അറിവ് പകര്‍ന്ന് നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 

യുവനിരയാണ് ഇപ്പോള്‍ ഞങ്ങള്‍ക്കുള്ളത്. 3-4 വര്‍ഷമായി പാകപ്പെടുത്തിയെടുത്ത ടീം. ഇപ്പോളവര്‍ പുഷ്പ്പിക്കുകയാണ്. ഈ യുവതാരങ്ങള്‍ മികവ് തുടര്‍ന്നാല്‍ അടുത്ത വര്‍ഷം രണ്ട് മികച്ച ടീമുകള്‍ ഈ സംഘത്തില്‍ നിന്നുണ്ടാക്കാം. ഈ സീസണിലെ മത്സര വേദികളുടെ കാര്യത്തില്‍ അനിശ്ചിതത്വം വന്നതിനാല്‍ സന്തുലിതമായ ടീം സൃഷ്ടിക്കാനാണ് താര ലേലത്തിലൂടെ ശ്രമിച്ചതെന്നും ബിഷ്ട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com