'സച്ചിന്‍ ബാറ്റിങ് പൊസിഷന്‍ മാറിയത് പോലെ'; കോഹ്‌ലിയുടെ റോളില്‍ സുനില്‍ ഗാവസ്‌കര്‍

രാഹുലിന്റെ ഫോം നഷ്ടപ്പെട്ടതോടെയാണ് ഭാവിയിലേക്ക് നോക്കാനാവുന്ന ഒരു ഓപ്പണിങ് കോമ്പിനേഷന്‍ നമുക്ക് മുന്‍പില്‍ ഉരുത്തിരിഞ്ഞ് വന്നത്
അർധസെഞ്ചുറി കുറിച്ച നായകൻ വിരാട് കൊഹ് ലി/ ട്വിറ്റർ
അർധസെഞ്ചുറി കുറിച്ച നായകൻ വിരാട് കൊഹ് ലി/ ട്വിറ്റർ

അഹമ്മദാബാദ്: കെ എല്‍ രാഹുലിന്റെ ഫോമില്ലായ്മ ഇവിടെ ഇന്ത്യക്ക് ഗുണമായി വന്നിരിക്കുകയാണെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. കോഹ്‌ലി രോഹിത്തിനൊപ്പം ഓപ്പണിങ്ങിലേക്ക് കയറിയത് ചൂണ്ടിയാണ് ഗാവസ്‌കറുടെ വാക്കുകള്‍. 

കെ എല്‍ രാഹുലിന്റെ ഫോം നഷ്ടപ്പെട്ടതോടെയാണ് ഭാവിയിലേക്ക് നോക്കാനാവുന്ന ഒരു ഓപ്പണിങ് കോമ്പിനേഷന്‍ നമുക്ക് മുന്‍പില്‍ ഉരുത്തിരിഞ്ഞ് വന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴെ ബാറ്റ് ചെയ്തതിന് ശേഷം ഓപ്പണിങ്ങിലേക്ക് അയച്ചപ്പോള്‍ എന്തൊരു മാറ്റമായിരുന്നു അവിടെ പ്രകടമായത്. അത് സച്ചിന്റെ ബാറ്റിങ്ങില്‍ മാത്രമല്ല പ്രകടമായത്. ആ മാറ്റം മുഴുവന്‍ ടീമിനേയും സ്വാധീനിച്ചു, ഗാവസ്‌കര്‍ പറഞ്ഞു. 

രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ കോഹ്‌ലി തുടരണമെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. രണ്ട് പേരില്‍ ഒരാള്‍ ബിഗ് ഷോട്ട് കളിച്ചതിന് ശേഷം രണ്ട് പേരും തമ്മില്‍ ആശയവിനിമയം നടത്തിയ വിധം നോക്കു. അങ്ങനെ സംഭവിക്കുമ്പോള്‍, ടീമിലെ രണ്ട് ലീഡര്‍മാര്‍ വഴി കാണിക്കുമ്പോള്‍ അത് പിന്നെ വരുന്നവര്‍ക്ക് ഗുണം ചെയ്യും.

രോഹിത്-കോഹ് ലി ഓപ്പണിങ് സഖ്യം 9 ഓവറില്‍ 94 റണ്‍സ് കണ്ടെത്തിയതിന് ശേഷമാണ് പിരിഞ്ഞത്. കോഹ് ലി 52 പന്തില്‍ നിന്ന് പുറത്താവാതെ 80 റണ്‍സ് നേടി. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 36 റണ്‍സ് അകലെ പൊരുതല്‍ അവസാനിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com