ഇത്തവണ തീപാറും; 114 മീറ്റര്‍ പറന്ന് ധോനിയുടെ കൂറ്റന്‍ സിക്‌സ്‌

സ്പിന്നറുടെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്ക് വന്ന് കൂറ്റന്‍ ഷോട്ട് ഉതിര്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍
ധോനി/ ട്വിറ്റർ
ധോനി/ ട്വിറ്റർ

ചെന്നൈ: ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയാണ് എം എസ് ധോനി. ഇപ്പോള്‍ 114 മീറ്റര്‍ പറന്ന ധോനിയുടെ സിക്‌സിന്റെ വീഡിയോയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുമായി പങ്കുവെക്കുന്നത്. 

സ്പിന്നറുടെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്ക് വന്ന് കൂറ്റന്‍ ഷോട്ട് ഉതിര്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍. കഴിഞ്ഞ സീസണില്‍ മോശം ഫോമിലേക്ക് വീണ ധോനിയുടെ മികച്ച ഫോമിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ 14 കളിയില്‍ നിന്ന് 200 റണ്‍സ് മാത്രമാണ് ധോനിക്ക് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 25. 116.27ലേക്ക് ധോനിയുടെ ബാറ്റിങ് ശരാശരി വീഴുകയും ചെയ്തു. അന്ന് ധോനിയുടെ ബാറ്റിങ് പൊസിഷനുകളും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇത്തവണ ബാറ്റിങ്ങില്‍ മുകളിലേക്ക് കയറി ഇറങ്ങാന്‍ ധോനി തയ്യാറാവുമോ എന്നതും ആകാംക്ഷ തീര്‍ക്കുന്ന ഘടകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com