ഔട്ടോ, നോട്ട്ഔട്ടോ? തമീം ഇഖ്ബാലിനെ പുറത്താക്കാന്‍ ജാമിസണിന്റെ ക്യാച്ച്, സോഫ്റ്റ് സിഗ്നല്‍ തിരുത്തി തേര്‍ഡ് അമ്പയര്‍

പന്ത് ഗ്രൗണ്ട് തൊടുന്നതായി വ്യക്തമാക്കുന്ന തെളിവില്ലെന്ന കാരണം ചൂണ്ടി സോഫ്റ്റ് സിഗ്നലിനൊപ്പം പോവുകയാണ് അഹമ്മദാബാദില്‍ ചെയ്തത് എങ്കില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ സോഫ്റ്റ് സിഗ്നലിന് എതിരെയാണ് വിധി വന്നത്
ബംഗ്ലാദേശിനെതിരെ ജാമിസണിന്റെ ക്യാച്ച്/ഫോട്ടോ: വീഡിയോ ദൃശ്യം
ബംഗ്ലാദേശിനെതിരെ ജാമിസണിന്റെ ക്യാച്ച്/ഫോട്ടോ: വീഡിയോ ദൃശ്യം

ക്രൈസ്റ്റ്ചര്‍ച്ച്‌: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കാന്‍ ഡേവിഡ് മലനെതിരെ എടുത്ത ക്യാച്ച് വിവാദമായിരുന്നു. പന്ത് ഗ്രൗണ്ടില്‍ തൊടുന്നതായി വ്യക്തമായിട്ടും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്നലിനൊപ്പം പോവുകയാണ് തേര്‍ഡ് അമ്പയര്‍ ചെയ്തത്. കിവീസ്-ബംഗ്ലാ ടി20 പോരിന് ഇടയില്‍ ജാമിസണ്‍ എടുത്ത ക്യാച്ചിലെ തേര്‍ഡ് അമ്പയറുടെ വിധിയും ഇപ്പോള്‍ വിവാദമാവുന്നു. 

പന്ത് ഗ്രൗണ്ട് തൊടുന്നതായി വ്യക്തമാക്കുന്ന തെളിവില്ലെന്ന കാരണം ചൂണ്ടി സോഫ്റ്റ് സിഗ്നലിനൊപ്പം പോവുകയാണ് അഹമ്മദാബാദില്‍ ചെയ്തത് എങ്കില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ സോഫ്റ്റ് സിഗ്നലിന് എതിരെയാണ് വിധി വന്നത്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 15ാം ഓവറിലാണ് സംഭവം. തമീമിനെ കോട്ട് ആന്‍ഡ് ബൗള്‍ഡ് ആക്കാനുള്ള അവസരമായിരുന്നു അത്. 

ആറടി എട്ടിഞ്ചുകാരനായ ബൗളര്‍ തന്റെ മുന്‍പിലേക്ക് ഡൈവ് ചെയ്ത് ക്യാച്ചെടുത്തു. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് എന്ന സോഫ്റ്റ് സിഗ്നല്‍ നല്‍കി. എന്നാല്‍ ബാറ്റ്‌സ്മാന് അനുകൂലമായി വിധിക്കാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിയാണ് തേര്‍ഡ് അമ്പയറുടെ തീരുമാനം വന്നത്. പന്ത് ഗ്രൗണ്ടില്‍ തൊടുന്നുവെന്നും വ്യക്തം, കളിക്കാരന് പന്തില്‍ പൂര്‍ണ നിയന്ത്രണവും ഇല്ല, തേര്‍ഡ് അമ്പയര്‍ തീരുമാനമെടുക്കവെ പറഞ്ഞു. പിന്നാലെ സ്‌ക്രീനില്‍ നോട്ട് ഔട്ട് തെളിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com