തിരിച്ചടി വലുതാവുമ്പോള്‍ തിരിച്ചു വരവ് കരുത്തുറ്റതാവും: ശ്രേയസ് അയ്യര്‍

ഞാന്‍ ഉടനെ തിരിച്ചെത്തും...ശ്രേയസ് അയ്യര്‍ ട്വിറ്ററില്‍ കുറിച്ചു
ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: ട്വിറ്റര്‍
ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: ട്വിറ്റര്‍

പുനെ: പരിക്കിനെ തുടര്‍ന്നുള്ള ആശങ്കകള്‍ ശക്തമാകവെ കരുത്തോടെ തിരിച്ചുവരുമെന്ന പ്രതികരണവുമായി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍. ട്വിറ്ററിലൂടെയായിരുന്നു ശ്രേയസിന്റെ പ്രതികരണം. 

നിങ്ങളുടെ സന്ദേശങ്ങളെല്ലാം ഞാന്‍ വായിക്കുകയാണ്. നിറഞ്ഞൊഴുകുന്ന എല്ല സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു . എന്താണ് അവര്‍ പറയുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ...തിരിച്ചടി വലുതാവുമ്പോള്‍ തിരിച്ചു വരവ് കരുത്തുറ്റതാവും...ഞാന്‍ ഉടനെ തിരിച്ചെത്തും...ശ്രേയസ് അയ്യര്‍ ട്വിറ്ററില്‍ കുറിച്ചു. 

ഇംഗ്ലണ്ടിനെതിരെ ഇനി വരുന്ന രണ്ട് ഏകദിനവും ശ്രേയസ് കളിക്കില്ല. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ എട്ടാം ഓവറിലാണ് ശ്രേയസിന് തോളിന് പരിക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയമായാല്‍ ശ്രേയസിന് ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാവും. നാല് മാസത്തോളമാണ് ശസ്ത്രക്രിയയെ തുടര്‍ന്ന് നഷ്ടമാവുക. 

ശസ്ത്രക്രിയ ഇല്ലാതെ പരിക്കില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിച്ചാല്‍ 6-8 ആഴ്ചയാണ് നഷ്ടമാവുക. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. ശ്രേയസിന് ഐപിഎല്‍ നഷ്ടമായേക്കും എന്ന സൂചന നല്‍കിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ഥ് ജിന്‍ഡാളിന്റെ പ്രതികരണം വന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com