'രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവിനെ കുറിച്ച് അറിയില്ല'; ഓള്‍റൗണ്ടറുടെ സാധ്യതകളില്‍ വ്യക്തതയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌

ചെന്നൈ ടീമിനൊപ്പം ജഡേജയ്ക്ക് എന്ന് ചേരാന്‍ സാധിക്കും എന്ന് വ്യക്തമല്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു
ധോനി, രവീന്ദ്ര ജഡേജ/ ഫയല്‍ ചിത്രം
ധോനി, രവീന്ദ്ര ജഡേജ/ ഫയല്‍ ചിത്രം

ചെന്നൈ: പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായതിന് പിന്നാലെ രവീന്ദ്ര ജഡേജയുടെ ഐപിഎല്‍ തിരിച്ചു വരവും ആശങ്കയില്‍. ചെന്നൈ ടീമിനൊപ്പം ജഡേജയ്ക്ക് എന്ന് ചേരാന്‍ സാധിക്കും എന്ന് വ്യക്തമല്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. 

ജഡേജ എന്ന് ടീമിനൊപ്പം ചേരുമെന്ന് യഥാര്‍ഥത്തില്‍ ഞങ്ങള്‍ക്ക് അറിയില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ജഡേജയെ റിലീസ് ചെയ്യണം. മറ്റ് പല കളിക്കാര്‍ക്കൊപ്പം സ്റ്റീഫല്‍ ഫ്‌ളെമിങ്ങും, പൂജാരയും മുംബൈയിലെത്തി. മാര്‍ച്ച് 27-28ല്‍ ക്യാംപ് ആരംഭിക്കുമെന്നും ചെന്നൈ സിഇഒ പറഞ്ഞു. 

ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശീലനം തുടരുകയാണ് ജഡേജ. ഏപ്രില്‍ 10നാണ് സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ കളി. സീസണിലെ ചെന്നൈയുടെ ആദ്യ കളിക്കുള്ള ടീമില്‍ ഉള്‍പ്പെടണം എങ്കില്‍ ഏപ്രില്‍ 2ന് എങ്കിലും ജഡേജ ടീമിനൊപ്പം ചേരണം. 

ധോനി, റായിഡു എന്നീ താരങ്ങളാണ് ഇപ്പോള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നത്. ടീമിനൊപ്പം ചേരാനായി സുരേഷ് റെയ്‌ന കഴിഞ്ഞ ദിവസം മുംബൈയിലെത്തി. കഴിഞ്ഞ സീസണില്‍ കളിക്കേണ്ടതില്ല എന്ന സുരേഷ് റെയ്‌ന തീരുമാനിച്ചത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com