ഈ രണ്ട് താരങ്ങള്‍ ഉറപ്പായും ടി20 ലോകകപ്പ് സംഘത്തിലുണ്ടാവും; വിവിഎസ് ലക്ഷ്മണിന്റെ പിന്തുണ

'കിട്ടിയ അവസരങ്ങള്‍ ഒരുപാട് യുവതാരങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ലോകകപ്പിനുള്ള ടീമില്‍ ആരെല്ലാം ഇടംനേടും എന്ന് പറയുക പ്രയാസമാണ്'
വിവിഎസ് ലക്ഷ്മണ്‍/ഫയല്‍ ചിത്രം
വിവിഎസ് ലക്ഷ്മണ്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇഷന്‍ കിഷനും സൂര്യകുമാര്‍ യാദവും ഉറപ്പായും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലുണ്ടാവുമെന്ന് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇരുവരും മികവ് കാണിച്ചിരുന്നു. 

കിട്ടിയ അവസരങ്ങള്‍ ഒരുപാട് യുവതാരങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ലോകകപ്പിനുള്ള ടീമില്‍ ആരെല്ലാം ഇടംനേടും എന്ന് പറയുക പ്രയാസമാണ്. എന്നാല്‍ ഇഷന്‍ കിഷന്‍ അരങ്ങേറ്റ മത്സരത്തില്‍ കളിച്ച വിധം, സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്, 15 അംഗ ടീമില്‍ ഇരുവരേയും ഞാന്‍ ഉള്‍പ്പെടുത്തും, ലക്ഷ്മണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടി20യിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാന്‍ 32 പന്തില്‍ നിന്ന് 56 റണ്‍സ് ആണ് അടിച്ചെടുത്തത്. സൂര്യകുമാര്‍ തന്റെ ആദ്യ കളിയില്‍ വാരിക്കൂട്ടിയത് 31 പന്തില്‍ നിന്ന് 57 റണ്‍സ്. വരുന്ന ഐപിഎല്ലിലെ കളിക്കാരുടെ മികവായിരിക്കും പ്രധാനമായും ടി20 ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ നിര്‍ണായകമാവുക. 

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമിലേക്ക് വരുമ്പോള്‍ സഞ്ജു സാംസണിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുന്നു. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തണം എങ്കില്‍ സഞ്ജുവിന് ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇത്തവണ രാജസ്ഥാന്റെ നായക സ്ഥാനത്ത് ഇറങ്ങുക കൂടി ചെയ്യുമ്പോള്‍ സഞ്ജുവിന് മേലുള്ള സമ്മര്‍ദം കൂടുതലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com