പന്തില്‍ ഉമിനീര് പുരട്ടി ബെന്‍ സ്‌റ്റോക്ക്‌സ്, അമ്പയറുടെ താക്കീത്‌

രണ്ടാം വട്ടവും പന്തില്‍ ഉമിനീര് പുരട്ടിയാല്‍ 5 റണ്‍ പെനാല്‍റ്റിയായിരിക്കും വിധിക്കുക
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം

പുനെ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ പന്തില്‍ ഉമിനീര് പുരട്ടി ഇംഗ്ലണ്ട് പേസര്‍ ബെന്‍ സ്റ്റോക്ക്‌സ്. ഇതോടെ സ്‌റ്റോക്ക്‌സിനെ അമ്പയര്‍മാര്‍ താക്കിത് ചെയ്തു. 

രണ്ടാം വട്ടവും പന്തില്‍ ഉമിനീര് പുരട്ടിയാല്‍ 5 റണ്‍ പെനാല്‍റ്റിയായിരിക്കും വിധിക്കുക. ഇന്ത്യന്‍ ഇന്നിങ്‌സില്‍ റീസ് ടോപ്ലേയുടെ ഓവറിലാണ് സ്റ്റോക്ക്‌സ് പന്തില്‍ ഉമിനീര് പുരട്ടിയത്. ഉടന്‍ തന്നെ അമ്പയര്‍ സ്റ്റോക്ക്‌സിന് താക്കീത് നല്‍കി. 

പന്ത് അമ്പയര്‍ വൃത്തിയാക്കുകയും, ഇനിയും പന്തില്‍ ഉമിനീര് പുരട്ടിയാല്‍ 5 റണ്‍ പെനാല്‍റ്റിയായി എതിര്‍ ടീമിന് നല്‍കുകയും ചെയ്യുമെന്ന് അമ്പയര്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

ഈ നാലാം ഓവറിലാണ് ശിഖര്‍ ധവാന്റെ വിക്കറ്റ് ടോപ്ലേ വീഴ്ത്തിയത്. സ്ലിപ്പില്‍ സ്റ്റോക്ക്‌സിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. കോവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചപ്പോഴാണ് ഉമിനീര് പന്തില്‍ പുരട്ടുന്നത് വിലക്കിയത്. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിന് ഇടയിലും സ്‌റ്റോക്ക്‌സ് പന്തില്‍ ഉമിനീര് പുരട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com