ഭുവിയുടേത് പോലെ സ്വിങ് മറ്റാര്‍ക്കും സാധ്യമല്ല, ലോകത്തിലെ ഏറ്റവും കഴിവുള്ള വൈറ്റ്‌ബോള്‍ ബൗളര്‍: മൈക്കല്‍ വോണ്‍

വൈറ്റ്‌ബോളില്‍ ഭുവി കൊണ്ടുവരുന്ന സ്വിങ് പോലെ മറ്റൊരു ബൗളര്‍ക്കും കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് വോണ്‍ പറഞ്ഞു
സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഭുവി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ഭുവി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ലണ്ടന്‍: ലോകത്ത് നിലവിലെ ഏറ്റവും കഴിവുള്ള വൈറ്റ്‌ബോള്‍ ബൗളര്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. വൈറ്റ്‌ബോളില്‍ ഭുവി കൊണ്ടുവരുന്ന സ്വിങ് പോലെ മറ്റൊരു ബൗളര്‍ക്കും കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് വോണ്‍ പറഞ്ഞു. 

ഔട്ട്‌സ്വിങ്ങറോ, ഇന്‍സ്വിങ്ങറോ, കട്ടറുകളായാലും ഭുവിയാണ് മികച്ച് നില്‍ക്കുന്നത്. യോര്‍ക്കറിലും, ബൗണ്‍സറിലും മികവ് കാണിക്കുന്നു. എല്ലായ്‌പ്പോഴുമില്ല, എന്നാല്‍ ബാറ്റ്‌സ്മാനെ അസ്വസ്ഥപ്പെടുത്താനായി ബൗണ്‍സര്‍ എറിയുന്നു. ഭുവിയേക്കാള്‍ മികച്ച കഴിവുള്ള ബൗളറെ എനിക്ക് അറിയില്ല...വോണ്‍ പറഞ്ഞു. 

പരിക്കിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയോടെയാണ് ഭുവി തിരികെയെത്തിയത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ഐപിഎല്ലിന്റെ ഭൂരിഭാഗം ഭാഗവും ഭുവിക്ക് നഷ്ടമായിരുന്നു. 2019 ലോകകപ്പിലും പരിക്കിനെ തുടര്‍ന്ന് ഏതാനും മത്സരങ്ങള്‍ ഭുവിക്ക് നഷ്ടമായി. 

90 മൈല്‍സ് വേഗതയില്‍ പന്തെറിയുന്നു എന്ന് കരുതുക. അങ്ങനെ പേസ് നിറഞ്ഞ പന്തിനെതിരെ ഞാന്‍ കണ്ണും പൂട്ടി കളിക്കും. കാരണം എനിക്ക് ആ പേസ് ഇഷ്ടമാണ്. പക്ഷേ ഭുവിയെ പോലൊരു ബൗളര്‍ക്കെതിരെ അവിടെ കളിക്കുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കണം, വോണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com