'ആ ഷര്‍ട്ട് കൊള്ളാം'; ലിവര്‍പൂളിന്റെ ശ്രദ്ധ പിടിച്ച് റിഷഭ് പന്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2021 09:45 AM  |  

Last Updated: 26th March 2021 09:47 AM  |   A+A-   |  

rishabh pant and liverpool players

റിഷഭ് പന്ത്, ലിവര്‍പൂള്‍ താരങ്ങള്‍/ഫയല്‍ ചിത്രം

 

ദ്യ ഏകദിനത്തിലെ ജയത്തിന് പിന്നാലെ ഒരുമിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളുമായാണ് ഇന്ത്യന്‍ താരങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയത്. അവിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായ ലിവര്‍പൂള്‍ എഫ്‌സിയുടെ കണ്ണുകള്‍ ഉടക്കിയത് യുവതാരം റിഷഭ് പന്തിലേക്കും...

വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോയില്‍ ലിവര്‍പൂളിന്റെ ജേഴ്‌സി അണിഞ്ഞാണ് റിഷഭ് പന്ത് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പ്രതികരണവുമായി ലിവര്‍പൂളുമെത്തി. ആ ഷര്‍ട്ട് ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞായിരുന്നു പന്തിന്റെ ട്വീറ്റ് ലിവര്‍പൂള്‍ എഫ്‌സി റീട്വീറ്റ് ചെയ്തത്. 

ആദ്യ ഏകദിനത്തില്‍ റിഷഭ് പന്തിന് അവസരം ലഭിച്ചില്ല. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തേക്ക് പോയ സാഹചര്യത്തില്‍ പന്തിന് നറുക്ക് വീഴുമോ എന്ന് വ്യക്തമല്ല. സൂര്യകുമാര്‍ യാദവും ഊഴം കാത്ത് ഡ്രസിങ് റൂമിലുണ്ട്.