9 ഓവറിനുള്ളില്‍ ഓപ്പണര്‍മാര്‍ മടങ്ങി, ഇന്ത്യക്ക് മോശം തുടക്കം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യത്ത് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി
വിരാട് കോഹ്‌ലി, ജോസ് ബട്ട്‌ലര്‍/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍
വിരാട് കോഹ്‌ലി, ജോസ് ബട്ട്‌ലര്‍/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍

പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യത്ത് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. ഇതോടെ 9 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. 

17 പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത ശിഖര്‍ ധവാനെ ടോപ്ലേ മടക്കിയപ്പോള്‍, 25 പന്തില്‍ നിന്ന് 5 ഫോറിന്റെ അകമ്പടിയോടെ 25 റണ്‍സ് എടുത്ത് നിന്ന രോഹിത് ശര്‍മയെ സാം കറാനും മടക്കി. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് വീണു. 

ടോപ്ലേയുടെ ഫുള്‍, എറൗണ്ട് ഔഫായെത്തിയ ഡെലിവറിയില്‍ എഡ്ജ് ചെയ്ത് പന്ത് സെക്കന്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ കൈകളിലേക്ക് എത്തിയതോടെയാണ് ധവാന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ലെഗ് സൈഡിലേക്ക് എത്തിയ പന്തില്‍ ഫഌക്ക് ചെയ്യാന്‍ ശ്രമിച്ചാണ് രോഹിത് സാം കറാന്റെ ട്രാപ്പില്‍ വീണത്. ഫഌക്കില്‍ പിഴച്ചതോടെ പന്ത് നേരെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ആദില്‍ റാഷിദിന്റെ കൈകളിലേക്ക് എത്തി. 

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് പുനെയിലേത്. പരിക്കേറ്റ ശ്രേയസ് അയ്യറിന് പകരം റിഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തിയത് മാത്രമാണ് ഇന്ത്യന്‍ നിരയിലെ മാറ്റം. നായകന്‍ മോര്‍ഗന്‍ ഇല്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ ബട്ട്‌ലറാണ് നയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com