93ാം മിനിറ്റില്‍ ഗോള്‍ നിഷേധിച്ചു, ക്ഷുഭിതനായി ഗ്രൗണ്ട് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th March 2021 10:38 AM |
Last Updated: 28th March 2021 10:41 AM | A+A A- |
ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫോട്ടോ: ട്വിറ്റര്‍
ലോകകപ്പ് ക്വാളിഫയറില്‍ സെര്‍ബിയക്കെതിരെ കളിയുടെ അവസാന മിനിറ്റില്‍ നേടിയ ഗോള്‍ നിഷേധിച്ചതോടെ ക്ഷുഭിതനായി ഗ്രൗണ്ട് വിട്ട് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരി എറിഞ്ഞാണ് ക്രിസ്റ്റ്യാനോ കളി തീരും മുന്‍പ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.
2-2ന് കളി സമനിലയില്‍ നില്‍ക്കുമ്പോഴാണ് ക്രിസ്റ്റിയാനോയുടെ ഗോളെന്ന് തോന്നിപ്പിക്കുന്ന ശ്രമമെത്തിയത്. ഗോളെന്ന് കരുതി ക്രിസ്റ്റിയാനോ ആഘോഷം തുടങ്ങി. എന്നാല്‍ സെര്‍ബിയന്‍ പ്രതിരോധ നിര താരം സ്‌റ്റെഫാന്റെ ശ്രമത്തില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നില്ലെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍ റിപ്ലേകളില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നത് വ്യക്തമായിരുന്നു.
CR7 made his thoughts VERY clear after being denied a late winner against Serbia. #WorldCup #Qatar2022 #WCQ
— beIN SPORTS (@beINSPORTS_EN) March 27, 2021
Watch Now - https://t.co/RRmQgctETJ pic.twitter.com/f9XwwF5lCc
ഗോള്‍ നിഷേധിച്ചതോടെ ലൈന്‍സ്മാനിന് അടുത്തെത്തി ക്രിസ്റ്റിയാനോ തര്‍ക്കിച്ചു. ഇതിന്റെ പേരില്‍ ക്രിസ്റ്റ്യാനോയ്ക്ക് നേരെ റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് തന്നെ കയ്യിലെ ക്യാപ്റ്റന്റെ ആം ബാന്‍ഡ് വലിച്ചുരി കളഞ്ഞ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടു.
അസര്‍ബയ്ജാനെതിരെ കളിച്ചാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യതാ പോര് തുടങ്ങിയത്. 1-0ന് അവിടെ ജയിച്ചു. ആറില്‍ ആറ് പോയിന്റ് എന്ന ലക്ഷ്യവുമായാണ് സെര്‍ബിയക്കെതിരെ നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ ഇറങ്ങിയത്. ഡിയാഗോ ജോതയുടെ 11,36 മിനിറ്റിലെ ഗോളിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഉയര്‍ത്തി. എന്നാല്‍ 46, 60 മിനിറ്റുകളില്‍ ഗോള്‍ വല കുലുക്കി സെര്‍ബിയ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു.