'6-7 മാസമായി പിന്തുടരുന്നു; ധോനി, ഗില്‍ക്രിസ്റ്റ് എന്നിവരേക്കാള്‍ ബഹുദൂരം മുന്‍പിലെത്തും റിഷഭ് പന്ത്'‌

കഴിഞ്ഞ 6-7 മാസമായി ഞാന്‍ റിഷഭ് പന്തിനെ പിന്തുടരുന്നു. വ്യത്യസ്ത പൊസിഷനുകളിലെ പന്തിന്റെ ബാറ്റിങ് വിസ്മയിപ്പിക്കുന്നതാണെന്ന് ഇന്‍സമാം പറഞ്ഞു
റിഷഭ് പന്ത്, ധോനി/ഫയല്‍ ചിത്രം
റിഷഭ് പന്ത്, ധോനി/ഫയല്‍ ചിത്രം

ലാഹോര്‍: എം എസ് ധോനി, ഗില്‍ക്രിസ്റ്റ് എന്നിവരുടെ നേട്ടങ്ങളെ റിഷഭ് പന്ത് മറികടക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. കഴിഞ്ഞ 6-7 മാസമായി ഞാന്‍ റിഷഭ് പന്തിനെ പിന്തുടരുന്നു. വ്യത്യസ്ത പൊസിഷനുകളിലെ പന്തിന്റെ ബാറ്റിങ് വിസ്മയിപ്പിക്കുന്നതാണെന്ന് ഇന്‍സമാം പറഞ്ഞു. 

എക്‌സ്പ്രസ് ചെയ്ത് കളിക്കുന്ന വിധവും, ഷോട്ടുകളും ഈ വിധം മറ്റ് രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരില്‍ മാത്രമാണ് ഞാന്‍ കണ്ടിരിക്കുന്നത് കഴിഞ്ഞ 30-35 വര്‍ഷത്തിന് ഇടയില്‍, എംഎസ് ധോനിയിലും ആദം ഗില്‍ക്രിസ്റ്റിലും. കളിയുടെ ഗതി തിരിക്കാന്‍ പ്രാപ്തരായ രണ്ട് വിക്കറ്റ് കീപ്പര്‍മാരാണ് ഇവര്‍. 

റിഷഭ് പന്ത് ഇപ്പോള്‍ കളിക്കുന്നത് പോലെ തുടര്‍ന്നാല്‍ ഈ രണ്ട് പേരേയും റിഷഭ് പന്ത് പിന്നിലാക്കും. അവരേക്കാള്‍ ഒരുപാട് ദൂരം മുന്‍പിലെത്താനും പന്തിന് കഴിയുമെന്നും ഇന്‍സമാം പറഞ്ഞു. കെ എല്‍ രാഹുല്‍ പതിയെ ബാറ്റ് ചെയ്‌തെന്നല്ല. രാഹുലിന്റെ ഇന്നിങ്‌സ് മനോഹരമായിരുന്നു. എന്നാല്‍ കളി തിരിച്ചത് പന്തിന്റെ 40 പന്തില്‍ നിന്നുള്ള 77 റണ്‍സ് പ്രകടനമാണ്. 9 ഓവറില്‍ പന്തും, ഹര്‍ദിക്കും സ്‌കോര്‍ ചെയ്ത റണ്‍സാണ് വ്യത്യാസം സൃഷ്ടിച്ചത്, ഇന്‍സമാം ചൂണ്ടിക്കാണിച്ചു. 

രാഹുലിന്റെ സെഞ്ചുറിയും, പന്ത്, കോഹ് ലി എന്നിവരുടെ അര്‍ധ ശതകവും ഇന്ത്യയെ 336 എന്ന ടോട്ടലിലേക്ക് രണ്ടാം ഏകദിനത്തില്‍ എത്തിച്ചു. എന്നാല്‍ ബെയര്‍സ്‌റ്റോയുടെ സെഞ്ചുറിയും, 99 റണ്‍സ് സ്‌കോര്‍ ചെയ്ത ബെന്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റിങ്ങും ജയം ഇംഗ്ലണ്ടിന്റെ കൈകളിലേക്ക് എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com