ഐപിഎല്ലില്‍ സോഫ്റ്റ് സിഗ്നല്‍ ഇല്ല, ഷോര്‍ട്ട് റണ്ണില്‍ അമ്പയര്‍ക്ക് തീരുമാനിക്കാം

തീരുമാനമെടുക്കാന്‍ തേര്‍ഡ് അമ്പയറെ സമീപിക്കുമ്പോള്‍ അവിടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍ എടുത്ത തീരുമാനം പരിഗണിക്കില്ല എന്ന്‌ ഐപിഎല്‍ 2021ലെ പ്ലേയിങ് കണ്ടീഷനുകളില്‍ പറയുന്നു
രോഹിത് ശര്‍മ/ഫയല്‍ ചിത്രം
രോഹിത് ശര്‍മ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഈ സീസണില്‍ സോഫ്റ്റ് സിഗ്നല്‍ ഉണ്ടാവില്ല. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്‍പ്പെടെ തേര്‍ഡ് അമ്പയറിലേക്ക് റഫര്‍ ചെയ്യുന്നതിനൊപ്പം നല്‍കുന്ന സോഫ്റ്റ് സിഗ്നല്‍ വലിയ വിവാദമായിരുന്നു. 

ഐപിഎല്ലിലെ നിയമങ്ങളിലാണ് ഇത്തവണ സോഫ്റ്റ് സിഗ്നല്‍ ഉണ്ടാവില്ലെന്ന് പറയുന്നത്. തീരുമാനമെടുക്കാന്‍ തേര്‍ഡ് അമ്പയറെ സമീപിക്കുമ്പോള്‍ അവിടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍ എടുത്ത തീരുമാനം പരിഗണിക്കില്ല എന്ന്‌ ഐപിഎല്‍ 2021ലെ പ്ലേയിങ് കണ്ടീഷനുകളില്‍ പറയുന്നു. 

സോഫ്റ്റ് സിഗ്നലുകള്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതിന് പകരം കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഇന്ത്യന്‍ നായകന്‍ കോഹ് ലി ഉള്‍പ്പെടെ സോഫ്റ്റ് സിഗ്നലിനെ വിമര്‍ശിച്ച് എത്തിയിരുന്നു. 

സോഫ്റ്റ് സിഗ്നല്‍ ഒഴിവാക്കുന്നതിനൊപ്പം, ഷോര്‍ട്ട് റണ്ണില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് തീരുമാനമെടുക്കാമെന്നും ബിസിസിഐ തയ്യാറാക്കിയ ഐപിഎല്‍ പ്ലേയിങ് കണ്ടീഷനുകളില്‍ പറയുന്നു. ഷോര്‍ട്ട് റണ്‍ കഴിഞ്ഞ സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ വലിയ വിവാദമായിരുന്നു. പഞ്ചാബ് മാനേജ്‌മെന്റ് ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com