'എന്തുകൊണ്ടാണ് നടരാജൻ നല്ല ബൗളറാകുന്നത്', എതിരാളിയെ അഭിനന്ദിച്ച് സാം കരൻ

ടി നടരാജനാണ് ഇന്ത്യയ്ക്കായി ഏഴു റൺസിന്റെ ജയം നേടിയെടുത്തത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ഇം​​ഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം ഇന്ത്യ ജയിച്ചെങ്കിലും കളിയിലെ താരം സാം കരനായിരുന്നു. മത്സരം കൈവിട്ടെന്ന ഘട്ടത്തിൽ ഇംഗ്ലണ്ടിനെ വിജയത്തിനടുത്തെത്തിച്ച പോരാട്ടമായിരുന്നു താരത്തിന്റേത്. 3 സിക്‌സുകളും 9 ഫോറുകളും അടങ്ങുന്നതാണ് കരന്റെ ഇന്നിങ്‌സ്.  83 പന്തിൽ നിന്ന് പുറത്താകാതെ 95 റൺസ് നേടി താരം.

അവസാന ഓവറിൽ ഇം​ഗ്ലണ്ടിന്  ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെ ടി. നടരാജനാണ് ഇന്ത്യയ്ക്കായി ഏഴു റൺസിന്റെ ജയം നേടിയെടുത്തത്. കളിയിലെ താരമായി മാറിയ സാം കരൻ തന്നെ ഇന്ത്യൻ താരം നടരാജനെ അഭിനന്ദിച്ച് രം​ഗത്തെത്തി.

''ഞങ്ങൾ കളി ജയിച്ചില്ല, പക്ഷേ കളിച്ച രീതിയിൽ സന്തോഷമുണ്ട്. വിജയം തന്നെയാണ് എനിക്കിഷ്ടം. പക്ഷേ ഇതൊരു മികച്ച അനുഭവമാണ്. ഭൂരിഭാഗം പന്തുകളും കളിച്ച് മത്സരം അവസാനം വരെയെത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നടരാജൻ അവസാനം നന്നായി പന്തെറിഞ്ഞു, എന്തുകൊണ്ടാണ് അദ്ദേഹം ഒരു നല്ല ബൗളറാകുന്നതെന്ന് കണ്ടു. ഭുവിയും മികച്ച ബൗളറാണ്. അതാണ് അദ്ദേഹത്തെ ഞാൻ കളിക്കാതെ വിട്ടത്'', മത്സര ശേഷം സാം കറൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com