സച്ചിൻ കോവിഡ് വിവരം പുറത്തുവിട്ടിതിന് പിന്നാലെ പീറ്റേഴ്സന്റെ ട്വീറ്റ് ; 'എന്തിനാണ് ഇക്കാര്യം ലോകത്തെ അറിയിക്കുന്നത്'; വിവാദം

കോവിഡ് സ്ഥിരീകരിച്ചെന്ന് സച്ചിൻ ട്വീറ്ററിലൂടെ അറിയിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പീറ്റേഴ്സന്റെ ട്വീറ്റ് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് സച്ചിൻ ടെൻഡുൽക്കർ അറിയിച്ചതിന് പിന്നാലെ മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ നടത്തിയ ഒരു ട്വീറ്റ് വിവാദത്തിൽ. “കോവിഡ് പോസിറ്റീവ് ആയത് എന്തിനാണ് ലോകത്തെ അറിയിക്കുന്നത്, ആരെങ്കിലും എന്നോട് പറഞ്ഞു തരൂ,” എന്നാണ് പീറ്റേഴ്സൺ ട്വീറ്റ് ചെയ്തത്. 

കോവിഡ് സ്ഥിരീകരിച്ചെന്ന് സച്ചിൻ ട്വീറ്ററിലൂടെ അറിയിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പീറ്റേഴ്സൺ ഈ ട്വീറ്റ് നടത്തിയെന്നതിനാൽ ഇത് സച്ചിനെ ലക്ഷ്യമിട്ടാണോ എന്നായി അഭ്യൂഹങ്ങൾ. ഇതിനിടയിൽ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങ് പീറ്റേഴ്സണ് മറുപടി കുറിച്ചു, “ഇക്കാര്യം മുൻപൊന്നും തോന്നാതെ ഇന്ന് തോന്നാൻ കാരണമെന്താണ്,” എന്നായിരുന്നു ചോദ്യം. സച്ചിന് കോവിഡ് സ്ഥിരീകരിച്ചെന്ന ട്വീറ്റിനെക്കുറിച്ച് പീറ്റേഴ്സണെ ചില ആരാധകരും ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങളോട് ആശ്ചര്യത്തോടെയാണ് താരം പ്രതികരിച്ചത്. 

“സച്ചിന് കോവിഡ് സ്ഥിരീകരിച്ചതായി ഇപ്പോഴാണ് അറിഞ്ഞത്,” എന്നും ക്ഷമ പറയുകയാണെന്നും പീറ്റേഴ്സൺ പറഞ്ഞു. “സച്ചിന് അത് ഉണ്ടെന്ന് കണ്ടു! ക്ഷമിക്കണം! ക്ഷമിക്കണം. സച്ചിൻ, ഉടൻ തന്നെ ഭേദമാവട്ടെ സുഹൃത്തെ,” പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com