ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th March 2021 10:24 AM |
Last Updated: 30th March 2021 10:24 AM | A+A A- |

ഹര്‍മന്‍പ്രീത് കൗര്‍/ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഹര്‍മന്‍പ്രീതിനുള്ളതെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ബിസിസിഐയോ, ഹര്‍മന്‍പ്രീതോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് ഹര്‍മന്‍ എന്നാണ് സൂചന. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ടി20 പരമ്പരയില്‍ ഹര്‍മന്‍ കളിച്ചിരുന്നില്ല.
നാല് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടയില്‍ തുടര്‍ച്ചയായി കളിക്കാരെ കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കി. ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നിന്നതിന് ശേഷമാവാം ഹര്‍മന് കോവിഡ് ബാധ ഏറ്റതെന്നാണ് സൂചന.