തലങ്ങും വിലങ്ങും സിക്‌സ് പായിച്ച് ചേതേശ്വര്‍ പൂജാര; ബാറ്റിങ് സ്റ്റാന്‍സിലും മാറ്റം
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st March 2021 11:40 AM |
Last Updated: 31st March 2021 02:28 PM | A+A A- |
ചെന്നൈ സൂപ്പര്‍ കിങ്‌സ് നെറ്റ്‌സില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ്/വീഡിയോ ദൃശ്യം
മുംബൈ: ടി20ക്ക് ഇണങ്ങുന്ന വിധത്തിലേക്ക് എത്താന്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. ബാറ്റിങ് സ്റ്റാന്‍സില്‍ പൂജാര മാറ്റം വരുത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ്‌സില്‍ തുടരെ സിക്‌സുകള്‍ പായിക്കുന്ന പൂജാരയയെയാണ് കാണുന്നത്. ആദ്യം ദീപക് ചഹറിനെ ഡീപ്പ് മിഡ് വിക്കറ്റിലൂടെ പറത്തിയ പൂജാര പിന്നാലെ സ്പിന്നര്‍ കര്‍ണ്‍ ശര്‍മയ്‌ക്കെതിരെ ഓണ്‍സൈഡിലേക്ക് സ്വീപ്പ് ഷോട്ട് കളിക്കുന്നു. മറ്റൊരു പേസറിന്റെ ഡെലിവറിയില്‍ ഫഌക്ക് ചെയ്തും, ലോങ് ഓണിലൂടെ ലിഫ്റ്റ് ചെയ്തുമെല്ലാം പൂജാരയുടെ ഷോട്ട് വരുന്നു.
Puji was on fire @cheteshwar1 #csk pic.twitter.com/CNbPXi786q
— Ravi Desai Champion CSK (@its_DRP) March 30, 2021
തന്റെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി പൂജാര കൂടുതല്‍ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്നതിനൊപ്പം, പൂജാരയുടെ ബാക്ക്‌ലിഫ്റ്റിലും വ്യത്യാസം കാണാം. സാധാരണ താഴ്ന്ന ബാക്ക്‌ലിഫ്റ്റായിരിക്കും പൂജാരയുടേത്. ഇതിലൂടെ പരമാവധി ശരീരത്തോട് ചേര്‍ന്ന് കളിക്കാനാണ് പൂജാര ശ്രമിക്കുക. എന്നാല്‍ ഇവിടെ കൂടുതല്‍ ബാറ്റ് സ്പീഡും, കരുത്തും ലഭിക്കുന്നതിനായി ബാക്ക്‌ലിഫ്റ്റ് പൂജാര ഉയര്‍ത്തുന്നു.
കഴിഞ്ഞ സീസണുകളില്‍ ആരും സ്വന്തമാക്കാനില്ലാതിരുന്ന പൂജാരയെ ടീമിലേക്ക് എത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് താര ലേലത്തില്‍ ഞെട്ടിച്ചു. 2014ല്‍ ആണ് പൂജാര അവസാനമായി ബാറ്റ് ചെയ്തത്. ഈ സീസണില്‍ ടീമിനായി വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പൂജാരയ്ക്ക് കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.