മിനി പുള്‍ ഷോട്ട് മുതല്‍ മുംബൈ ചിയര്‍ വരെ; ആരാധകരെ കയ്യിലെടുത്ത് രോഹിത്തിന്റെ മകള്‍

രോഹിത്തിന്റെ പുള്‍ ഷോട്ട് എങ്ങനെയെന്ന ചോദ്യത്തിന് മറുപടി നല്‍കിയാണ് സമയ്‌റ ആരാധകരുടെ മനം കവരുന്നത്
രോഹിത് ശര്‍മ, സമയ്‌റ/വീഡിയോ ദൃശ്യം
രോഹിത് ശര്‍മ, സമയ്‌റ/വീഡിയോ ദൃശ്യം

മുംബൈ: ഐപിഎല്‍ ആവേശത്തിലേക്കാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഇനി കടക്കുന്നത്. ഐപിഎല്‍ തൊട്ടുമുന്‍പില്‍ വന്ന് നില്‍ക്കുമ്പോല്‍ മുംബൈ ഇന്ത്യന്‍സ് ആരാധകരുടെ ആവേശം കൂട്ടിയെത്തുകയാണ് രോഹിത്തിന്റെ മകള്‍. രോഹിത്തിന്റെ പുള്‍ ഷോട്ട് എങ്ങനെയെന്ന ചോദ്യത്തിന് മറുപടി നല്‍കിയാണ് സമയ്‌റ ആരാധകരുടെ മനം കവരുന്നത്. 

രോഹിത്തിന്റെ ഭാര്യ റിതികയുടെ ചോദ്യങ്ങള്‍ക്ക് സമയ്‌റ മറുപടി നല്‍കുന്ന വീഡിയോയാണ് മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചത്. ഡാഡി സിക്‌സ് പറത്തുന്നത് എങ്ങനെ, മുംബൈക്ക് വേണ്ടി ചിയര്‍ ചെയ്യുന്നത് എങ്ങനെ എന്നെല്ലാമാണ് സമയ്‌റക്ക് നേരെ വന്ന ചോദ്യങ്ങള്‍. 

മിനി പുള്‍ ഷോട്ട് ആക്ഷന്‍ മുതല്‍ മുംബൈ ചിയര്‍ വരെ, സമ്മിയുടെ ഐപിഎല്‍ പ്ലാനുകള്‍ റെഡി എന്നാണ് മുംബൈ ഇന്ത്യന്‍സ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. തന്റെ ഹെല്‍മറ്റ് വെച്ച് നില്‍ക്കുന്ന സമയ്‌റയോട് റിഷഭ് പന്തിനെ പോലെയുണ്ടെന്നാണ് രോഹിത് ശര്‍മ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com