ക്ഷുഭിതനായി ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ക്യാപ്റ്റന്റെ ആം ബാന്‍ഡ് സെര്‍ബിയയില്‍ ലേലത്തിന്

സെര്‍ബിയക്കെതിരെ ബെല്‍ഗ്രേഡില്‍ നടന്ന മത്സരത്തിന് ശേഷം സ്‌റ്റേഡിയം ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് ഇവര്‍ക്ക് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ലഭിച്ചത്
ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫോട്ടോ: ട്വിറ്റര്‍
ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫോട്ടോ: ട്വിറ്റര്‍

ബെല്‍ഗ്രേഡ്: സെര്‍ബിയക്കെതിരായ മത്സരത്തില്‍ ഗോള്‍ നിഷേധിച്ചതില്‍ ക്ഷുഭിതനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത് ക്യാപ്റ്റന്റെ ആം ബാന്‍ഡും വലിച്ചെറിഞ്ഞായിരുന്നു. പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ അവിടെ വലിച്ചെറിഞ്ഞ ആം ബാന്‍ഡ് കഴിഞ്ഞ ദിവസം സെര്‍ബിയയില്‍ ലേലത്തില്‍ വെച്ചു. 

ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം തേടി സെര്‍ബിയയിലെ ചാരിറ്റി ഗ്രൂപ്പാണ് ക്രിസ്റ്റ്യാനോയുടെ ആം ബാന്‍ഡ് ലേലത്തില്‍ വെച്ചത്. സെര്‍ബിയക്കെതിരെ ബെല്‍ഗ്രേഡില്‍ നടന്ന മത്സരത്തിന് ശേഷം സ്‌റ്റേഡിയം ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് ഇവര്‍ക്ക് പോര്‍ച്ചുഗല്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ലഭിച്ചത്. 

മൂന്ന് ദിവസമാണ് ആം ബാന്‍ഡ് ലേലത്തില്‍ വയ്ക്കുക. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സെര്‍ബിയക്കെതിരായ മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു. ക്രിസ്റ്റ്യാനോയില്‍ നിന്ന് വിജയ ഗോള്‍ വന്നെങ്കിലും ഗോള്‍ ലൈന്‍ ക്രോസ് ചെയ്തില്ലെന്ന് പറഞ്ഞ് ഗോള്‍ നിഷേധിച്ചു. ഇതോടെ ക്ഷുഭിതനായ ക്രിസ്റ്റിയാനോ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് തന്നെ മൈതാനും വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com