ഐപിഎല്ലിൽ 200 മത്സരങ്ങൾ, അന്ന് റെയ്നയുടെ പിന്മാറ്റത്തോടെ ധോനി സ്വന്തമാക്കിയ നേട്ടം; ചിന്ന തലയ്ക്ക് ഇന്ന് മറ്റൊരു പൊൻതൂവൽ കൂടി

മുംബൈ ഇന്ത്യൻസിന് എതിരെ ചെന്നൈ സൂപ്പർ കിങ്സ് ഇന്നിറങ്ങുമ്പോൾ ചെന്നൈയുടെ ചിന്നത്തല മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടും
സുരേഷ് റെയ്‌ന/ഫയല്‍ ഫോട്ടോ
സുരേഷ് റെയ്‌ന/ഫയല്‍ ഫോട്ടോ

അഹമ്മദാബാദ്: മുംബൈ ഇന്ത്യൻസിന് എതിരെ ചെന്നൈ സൂപ്പർ കിങ്സ് ഇന്നിറങ്ങുമ്പോൾ ചെന്നൈയുടെ ചിന്നത്തല മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടും. റെയ്നയുടെ 200ാം ഐപിഎൽ മത്സരമാണ് ഇന്നത്തേത്. 

200 ഐപിഎൽ മത്സരങ്ങൾ കളിക്കുന്ന നാലാമത്തെ മാത്രം താരമാവും റെയ്ന.2008 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാ​ഗമായ റെയ്ന ചെന്നൈക്ക് സസ്പെൻഷൻ ലഭിച്ച രണ്ട് വർഷം ​ഗുജറാത്ത് ലയേൺസിന്റെ ഭാ​ഗമായിരുന്നു. 2020 ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് ഏറ്റവും കൂടതൽ ഐപിഎൽ മത്സരം കളിച്ച താരം എന്ന റെക്കോർഡ് റെയ്നയുടെ പേരിലായിരുന്നു.

എന്നാൽ യുഎഇയിൽ നിന്ന് ഒരു മത്സരം പോലും കളിക്കാതെ റെയ്ന നാട്ടിലേക്ക് മടങ്ങി. ഇതോടെ ഐപിഎല്ലിൽ ആദ്യമായി 200 മത്സരങ്ങൾ കളിക്കുന്ന താരം എന്ന നേട്ടം ധോനിയുടെ പേരിലേക്ക് വന്നു. 210 ക്യാപ്പുകളോടെ ധോനി തന്നെയാണ് ഇപ്പോൾ മുൻപിൽ നിൽക്കുന്നത്. 206 മത്സരങ്ങൾ കളിച്ച രോഹിത്താണ് രണ്ടാം സ്ഥാനത്ത്. 

203 ക്യാപ്പുമായി ദിനേശ് കാർത്തിക് ആണ് മൂന്നാം സ്ഥാനത്ത്. റെയ്നയും വിരാട് കോഹ് ലിയുമാണ് നാലാമത്. അടുത്ത ആഴ്ച ഹൈദരാബാദിന് എതിരായ മത്സരത്തിന് ഇറങ്ങുന്നതോടെ കോഹ് ലിയും 200 ‌ഐപിഎൽ മത്സരങ്ങൾ എന്ന നേട്ടത്തിലേക്ക് എത്തും. 2008 മുതൽ 2019 വരെ ധോനിയുടെ വൈസ് ക്യാപ്റ്റനായിരുന്നു റെയ്ന. ആദ്യ 8 സീസണിൽ ഒരു മത്സരം പോലും റെയ്ന നഷ്ടപ്പെടുത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com