ഇന്ന് വമ്പൻ പോര്; മുംബൈ ഇന്ത്യൻസ് ചെന്നൈയെ നേരിടും

രോഹിത് ശർമ, എം എസ് ധോനി/ഫയൽ ചിത്രം
രോഹിത് ശർമ, എം എസ് ധോനി/ഫയൽ ചിത്രം

ഡൽഹി: ഐപിഎല്ലിൽ ഇന്ന് വമ്പൻ പോര്. അഞ്ച് വട്ടം ഐപിഎൽ കിരീടത്തിൽ മുത്തമിട്ട മുംബൈ, മൂന്ന് വട്ടം കിരീടം തൊട്ട ചെന്നൈക്കെതിരെ. സീസണിലെ ഇതുവരെയുള്ള പ്രകടനം നോക്കുമ്പോൾ ചെന്നൈക്കാണ് മുംബൈയേക്കാൾ മുൻതൂക്കം. എന്നാൽ മുംബൈ വിജയ തുടർച്ചയ്ക്കായി കരുത്ത് കാട്ടുമെന്ന് വ്യക്തം. 

കഴിഞ്ഞ ആറ് കളിയിൽ ഒരു വട്ടം മാത്രമാണ് ധോനിയുടെ ചെന്നൈ തോൽവിയിലേക്ക് വീണത്. ആറ് കളിയിൽ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയുമായാണ് മുംബൈയുടെ നിൽപ്പ്. കഴിഞ്ഞ കളിയിൽ ഇഷൻ കിഷനെ മാറ്റി നിർത്തിയാണ് മുംബൈ ഇറങ്ങിയത്. ക്രുനാൽ പാണ്ഡ്യയെ നാലാമത് ബാറ്റിങ്ങിന് ഇറക്കുന്ന നീക്കവും മുംബൈയുടെ ഭാ​ഗത്ത് നിന്നുണ്ടായി. ഇഷൻ  കിഷനെ മുംബൈ നാലാമത് ഇറക്കാൻ സാധ്യതയുണ്ട്. 

30 വട്ടമാണ് ഇതിന് മുൻപ് ചെന്നൈയും മുംബൈയും ഏറ്റുമുട്ടിയത്. അതിൽ 18 തവണ ജയം പിടിച്ചത് മുംബൈയാണ്. ചെന്നൈ ജയിച്ചു കയറിയത് 12 തവണയും. പ്ലേയിങ് ഇലവനിൽ മാറ്റമില്ലാതെ ചെന്നൈ ഇറങ്ങാനാണ് സാധ്യത. 

മുംബൈ സാധ്യത ഇലവൻ: രോഹിത്, ഡികോക്ക്, സൂര്യകുമാർ യാദവ്, ക്രുനാൽ, പൊള്ളാർഡ്, ഹർദിക്, ജയന്ത് യാദവ്, നഥാൻ കോൽട്ടർനൈൽ, രാഹുൽ ചഹർ, ബൂമ്ര, ട്രെന്റ് ബോൾട്ട്

ചെന്നൈ സാധ്യത ഇലവൻ: ഡുപ്ലസിസ്, രുതുരാജ്, മൊയിൻ അലി, സുരേഷ് റെയ്ന, റായിഡു, രവീന്ദ്ര ജഡേജ, ധോനി, സാം കറാൻ, ശർദുൽ, ദീപക് ചഹർ, ഇമ്രാൻ താഹിർ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com