കളി നടക്കുമ്പോൾ ക്യാപ്റ്റന് കോച്ചുമായി സംസാരിക്കാൻ കഴിയണം; അത് കാണികളെ കേൾപ്പിക്കുകയും വേണം; പരിഷ്കാരം ആവശ്യപ്പെട്ട് വെട്ടോറി

ഏതെങ്കിലും പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണം ക്യാപ്റ്റന് കോച്ചിനോട് സംസാരിക്കാൻ കഴിയേണ്ടത്
വെട്ടോറി, കോഹ് ലി, ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം
വെട്ടോറി, കോഹ് ലി, ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം

മുംബൈ: മത്സരം ​ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുമ്പോൾ ക്യാപ്റ്റനും കോച്ചിനും തമ്മിൽ സംസാരിക്കാൻ അനുവദിക്കണം എന്ന് കിവീസ് മുൻ ഓൾറൗഡർ ഡനിയേൽ വെട്ടോറി. ഏതെങ്കിലും പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണം ക്യാപ്റ്റന് കോച്ചിനോട് സംസാരിക്കാൻ കഴിയേണ്ടത്. ഈ സംസാരം കാണികൾക്കും കേൾക്കാൻ സാധിക്കണം, വെട്ടോറി പറഞ്ഞു. 

മൂന്ന് ഫോർമാറ്റിലും ഇതുപോലൊരു മാറ്റം കൊണ്ടുവരണം. മികച്ച കളിക്ക് ഇത് സഹായിക്കും. ക്യാപ്റ്റനും പരിശീലകനും എന്താണ് ഈ സമയം ആലോചിക്കുന്നത് എന്ന് കാണികൾക്ക് അറിയാനാവണം എന്നും ഇഎസ്പിഎൻക്രിക്ഇൻഫോയിലെ ചർച്ചയ്ക്കിടയിൽ വെട്ടോറി പറഞ്ഞു.

കാണികളെ ഇവരുടെ സംസാരം കേൾക്കുന്നത് പല വിധത്തിൽ ​ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമ്മർദ ഘട്ടങ്ങളിലെ ഇവരുടെ ചർച്ച എന്തെന്ന് ആരാധകർ അറിയുന്നതോടെ നീക്കങ്ങൾ പിഴയ്ക്കുമ്പോഴുള്ള കുറ്റപ്പെടുത്തലുകളും പഴി ചാരലുകളും ഒഴിവാക്കാമെന്നും വെട്ടോറി അഭിപ്രായപ്പെട്ടു. 

പഞ്ചാബ് കിങ്സിന് എതിരെ ഫീൽഡ് ചെയ്യുന്ന സമയം കൊൽക്കത്ത ഡ​ഗൗട്ടിൽ 54 എന്ന നമ്പർ ഉയർന്നിരുന്നു. ഫീൽഡിലുള്ള ക്യാപ്റ്റൻ മോർ​ഗന് ഡ​ഗൗട്ടിൽ നിന്ന് നൽകിയ സന്ദേശങ്ങളിൽ ഒന്നാണ് ഇത്. എന്നാൽ 54 എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വൃത്തങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com