സംപൂജ്യനായത് 4 വട്ടം, നാണക്കേടിന്റെ റെക്കോർഡിൽ നിക്കോളാസ് പൂരൻ

സീസണിലെ നാലാമത്തെ ഡക്കാണ് ബാം​ഗ്ലൂരിന് എതിരായ കളിയിൽ വിൻഡിസ് ബി​ഗ് ഹിറ്ററുടെ പേരിലേക്ക് വന്നത്
നിക്കോളാസ് പൂരൻ/ഫയല്‍ ചിത്രം
നിക്കോളാസ് പൂരൻ/ഫയല്‍ ചിത്രം

അഹമ്മദാബാദ്: സീസണിൽ മികച്ച തുടക്കമല്ല പഞ്ചാബ് കിങ്സിന്റെ നിക്കോളാസ് പൂരന് ലഭിച്ചത്. സീസണിലെ നാലാമത്തെ ഡക്കാണ് ബാം​ഗ്ലൂരിന് എതിരായ കളിയിൽ വിൻഡിസ് ബി​ഗ് ഹിറ്ററുടെ പേരിലേക്ക് വന്നത്. 

ഫോമിലേക്ക് എത്താൻ പൂരന് പഞ്ചാബ് ടീം മാനേജ്മെന്റിന്റെ പിന്തുണയുണ്ട്. എന്നാൽ ടീം തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന് പകരം നൽകാൻ താരത്തിനാവുന്നില്ല. ആദ്യ പന്തിൽ പൂജ്യത്തിന് പു‌റത്താവൽ, രണ്ട് പന്തിൽ ഡക്കാവൽ, മൂന്ന് പന്തിൽ ഡക്കാവൽ എന്നിങ്ങനെയാണ് സീസണിന്റെ തുടക്കം പൂരന്റെ സ്കോർ. ആറ് ഇന്നിങ്സിൽ നിന്ന് ഇതുവരെ നേടാനായത് 28 റൺസ് മാത്രം. 

ബാം​ഗ്ലൂരിന് എതിരായ കളിയിൽ 12ാം ഓവറിൽ ജാമിസണിന്റെ ഡെലിവറിയിൽ മൂന്ന് പന്തിൽ ഡക്കായി മടങ്ങിയതോടെ നാണക്കേടിന്റെ റെക്കോർഡിലേക്കും പൂരന്റെ പേര് എത്തി.ഐപിഎല്ലിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ തവണ ഡക്കാവുന്ന കളിക്കാരുടെ ലിസ്റ്റിലേക്കാണ് പൂരൻ എത്തിയത്. 4 പേരാണ് ഇതുവരെ ഐപിഎല്ലിലെ ഒരു സീസണിൽ നാല് വട്ടം ഡക്കായിരിക്കുന്നത്. ഇവർക്കൊപ്പം പൂരനുമെത്തി. 

2009ൽ ഹെർഷൽ ​ഗിബ്സ്, 2011ൽ മിഥുൻ മൻഹസ്, 2012ൽ മനീഷ് പാണ്ഡേ, 2020ൽ ശിഖർ ധവാൻ, 2021ൽ നിക്കോളാസ് പൂരൻ. കഴിഞ്ഞ സീസണിൽ 14 കളിയിൽ നിന്ന് പൂരൻ 353 റൺസ് സ്കോർ ചെയ്തിരുന്നു. ബാറ്റിങ് ശരാശരി 35ന് മുകളിലും. എന്നാൽ ഇത്തവണ ആ ഫോം കണ്ടെത്താൻ പൂരന് കഴിയുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com