'5 വയസിൽ താഴെയുള്ള കുട്ടികളുടെ മരണം കൂടുതൽ ഇന്ത്യയിലാവും'; ലോകത്തോട് സഹായം അഭ്യർഥിച്ച് റാമോസ്

കോവിഡിന്റെ രണ്ടാം തരം​ഗം ഇന്ത്യയിൽ രൂക്ഷമായി തുടരവെ ഇന്ത്യയെ സഹായിക്കണം എന്ന ആഹ്വാനവുമായി റയൽ മാഡ്രിഡ് പ്രതിരോധ നിര താരം സെർജിയോ റാമോസ്
റാമോസ്/ഫയല്‍ ചിത്രം
റാമോസ്/ഫയല്‍ ചിത്രം


മാഡ്രിഡ്: കോവിഡിന്റെ രണ്ടാം തരം​ഗം ഇന്ത്യയിൽ രൂക്ഷമായി തുടരവെ ഇന്ത്യയെ സഹായിക്കണം എന്ന ആഹ്വാനവുമായി റയൽ മാഡ്രിഡ് പ്രതിരോധ നിര താരം സെർജിയോ റാമോസ്. അവർക്ക് നമ്മുടെ സഹായം ഉടനെ ലഭിക്കേണ്ടതുണ്ടെന്ന് റാമോസ് പറഞ്ഞു. 

ഇന്ത്യയിൽ കോവിഡ് ബാധിതരാവുന്നവരുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണവും ഉയർന്ന് തന്നെ നിൽക്കുകയാണ്. അഞ്ചിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മരണ കണക്കിൽ ഇന്ത്യ മറ്റെല്ലാ രാജ്യങ്ങളേയും പിന്തള്ളിയേക്കും എന്നാണ് യുണിസെഫ് ഭയക്കുന്നത്. അവർക്ക് നമ്മുടെ സഹായം ഉടനെ ലഭിക്കേണ്ടതുണ്ടെന്ന് താരം ട്വിറ്ററിൽ കുറിച്ചു.

രണ്ടാഴ്ച മുൻപ് റാമോസ് കോവിഡ് ബാധിതനായിരുന്നു. 10 ദിവസത്തെ ക്വാറന്റൈനിൽ ഇരുന്നതിന് ശേഷമാണ് റയൽ ക്യാപ്റ്റൻ തിരികെ എത്തിയത്. ഈ സമയം പരിക്കും അദ്ദേഹത്തെ അലട്ടിയിരുന്നു. ചാമ്പ്യൻസ് ലീ​ഗിൽ ചെൽസിക്കെതിരായ റയലിന്റെ ആദ്യ പാദ പോര് റാമോസിന് നഷ്ടമായിരുന്നു. എന്നൽ ഈ ആഴ്ച നടക്കുന്ന രണ്ടാം പാദത്തിൽ കളത്തിലിറങ്ങാൻ കഴിഞ്ഞേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com