ഡേവിഡ് വാർണറെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കി; കെയ്ൻ വില്യംസൺ നയിക്കുമെന്ന് സൺറൈസേഴ്സ് ഹൈദരാബാദ്

സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുക കെയ്ൻ വില്യംസൺ
ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍/ഫയല്‍ ചിത്രം
ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍/ഫയല്‍ ചിത്രം


ന്യൂഡൽഹി: സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുക കെയ്ൻ വില്യംസൺ. ഡേവിഡ് വാർണറിൽ നിന്ന് കെയ്ൻ വില്യംസൺ നായകത്വം ഏറ്റെടുക്കുമെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് അറിയിച്ചു. 

സീസണിൽ മോശം പ്രകടനമാണ് ഹൈദരാബാദിൽ നിന്ന് വരുന്നത്. ഇത് മുൻനിർത്തിയാണ് ക്യാപ്റ്റനെ മാറ്റിയിരിക്കുന്നത്. ആറ് കളിയിൽ അഞ്ച് തോൽവിയും ഒരു ജയവുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ്.

രാജസ്ഥാൻ റോയൽസിന് എതിരെ മെയ് രണ്ടിന് നടക്കുന്ന മത്സരത്തോടെയാണ് വില്യംസൺ നായക സ്ഥാനം ഏറ്റെടുക്കുക. ഈ കളിയിൽ ഓവർസീസ് കോമ്പിനേഷനിൽ മാറ്റമുണ്ടാവും എന്നും സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്രസ്താവനയിൽ പറയുന്നു. 

ഡേവിഡ് വാർണറെ നായക സ്ഥാനത്ത് നിന്നും മാറ്റാനുണ്ടായ തീരുമാനം എളുപ്പമായിരുന്നില്ലെന്നും ഇനിയുള്ള കളികളിൽ ഫീൽഡിനകത്തും പുറത്തും ടീമിനെ പിന്തുണച്ച് വാർണർ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത് എന്നും സൺറൈസേഴ്സ് ഹൈദരാബാദ് പറഞ്ഞു. 

2016ൽ ഹൈദരാബാദിനെ കിരീത്തിലേക്ക് നയിച്ചത് വാർണറാണ്. കഴിഞ്ഞ കളിയിൽ ചെന്നൈക്കെതിരെ അർധ ശതകം പൂർത്തിയാക്കിയെങ്കിലും വാർണറുടെ ഇന്നിങ്സിന്റെ വേ​ഗക്കുറവ് ചോദ്യം ചെയ്യപ്പെട്ടിരുന്നു. 55 പന്തിൽ നിന്നാണ് വാർണർ 57 റൺസ് നേടിയത്. ടീമിന്റെ തോൽവിയുടെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും വാർണർ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com