വാർണറുടെ പകരക്കാരൻ ആരാണ്? സച്ചിനോ ലാറയോ? ഹൈദരാബാദിനെ പരിഹസിച്ച് കാർത്തിക്

ആരാണ് വാർണർക്ക് പകരക്കാരനാവാൻ പോവുന്നത്, സർ സച്ചിനോ ലാറയോ അതോ വിവ് റിച്ചാർഡ്സോ എന്നാണ് കാർത്തിക്കിന്റെ ചോദ്യം
ഡേവിഡ‍് വാർണർ/ ട്വിറ്റർ
ഡേവിഡ‍് വാർണർ/ ട്വിറ്റർ

മുംബൈ: സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേയിങ് ഇലവനിൽ ഡേവിഡ് വാർണറിന് ഇടം നൽകാതിരുന്ന നീക്കത്തെ പരിഹസിച്ച് ഇന്ത്യൻമുൻ താരം മുരളീ കാർത്തിക്. ആരാണ് വാർണർക്ക് പകരക്കാരനാവാൻ പോവുന്നത്, സർ സച്ചിനോ ലാറയോ അതോ വിവ് റിച്ചാർഡ്സോ എന്നാണ് കാർത്തിക്കിന്റെ ചോദ്യം. 

ഐപിഎല്ലിൽ തുടരെ തോൽവിയിലേക്ക് വീണതോടെയാണ് വാർണറെ നായക സ്ഥാനത്ത് നിന്നും ഹൈദരാബാദ് മാറ്റിയത്. ഇതിനൊപ്പം പ്ലേയിങ് ഇലവനിലെ വിദേശ താരങ്ങളുടെ കോമ്പിനേഷനിൽ മാറ്റമുണ്ടാവുമെന്നും ഹൈദരാബാദ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് വാർണർക്ക് പ്ലേയിങ്  ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടു. 

വാർണറെ നായക സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ ഞെട്ടിക്കുന്നതും വിചിത്രവുമാണ്. എന്നാൽ അതിലും ഞെട്ടിച്ചത് ടീമിനുള്ളിൽ വാർണർക്ക് ഇടമില്ല എന്നതാണ്. പൊടുന്നനെയാണ് നിങ്ങളുടെ ബെസ്റ്റ് കളിക്കാരൻ, ഐപിഎല്ലിൽ മികച്ച കളിക്കാരൻ ടീമിനുള്ളിൽ ഇണങ്ങാത്തവനായത്. അതും ഇത്രയും വർഷം നിങ്ങൾക്കായി കളിച്ച താരം, മുരളീ കാർത്തിക് ട്വിറ്ററിൽ കുറിച്ചു. 

വാർണർ ടീമിൽ ഫിറ്റല്ലാതെ വരുമ്പോൾ ആരെയാണ് വാർണർക്ക് പകരം നിങ്ങൾ കൊണ്ടുവരാൻ പോവുന്നത്? സർ സച്ചിൻ, ലാറ, സർ ​ഗാർഫീൽഡ്, സർ വിവ്,കാർത്തിക് ചോദിക്കുന്നു. ഇന്ത്യൻ മുൻ താരം ആകാശ് ചോപ്രയും ഹൈദരാബാദിന്റെ നീക്കത്തെ വിമർശിച്ച് എത്തി. കോമ്പിനേഷൻ മാറ്റി റാഷിദിനൊപ്പം അവർ നബിയെ ഇറക്കി. എന്നാൽ ബൗളിങ്ങിൽ നബിയെ വേണ്ടവിധം ഉപയോ​ഗിച്ചില്ല, ബാറ്റിങ്ങിലും, ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com