ഓസീസ് സ്പിന്നർ സ്റ്റുവർട്ട് മ​ക്​ഗില്ലിനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ അറസ്റ്റിൽ

മാർച്ച് 14നാണ് മ​ക്​ഗല്ലിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയത്
സ്റ്റുവർട്ട് മക്ഗിൽ/ഫോട്ടോ: ഫെയ്സ്ബുക്ക്
സ്റ്റുവർട്ട് മക്ഗിൽ/ഫോട്ടോ: ഫെയ്സ്ബുക്ക്

സിഡ്നി: ഓസ്ട്രേലിയൻ മുൻ ലെ​ഗ് സ്പിന്നർ സ്റ്റുവർട്ട് മക്​ഗില്ലിനെ തട്ടിക്കൊണ്ടു പോയതിന് ശേഷം മോചിപ്പിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 14നാണ് മ​ക്​ഗല്ലിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയത്. 

ക്രെമോണിൽ വെച്ച് 46കാരനുമായി മക്​ഗിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. മക്​ഗില്ലിനെ ക്രൂരമായി മർദിച്ച സംഘം പിടിച്ചുകൊണ്ടുപോയി ഒരു മണിക്കൂറിന് ശേഷം ബെൽമോർ പ്രദേശത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. എന്നാൽ സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. 

സംഭവം നടന്ന് ഒരു മാസത്തോട് അടുക്കുമ്പോഴാണ് 27,29,42,46 വയസ് പ്രായമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഓസ്ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റും മൂന്ന് ഏകദിനവും കളിച്ച താരമാണ് മക്​ഗിൽ. ടെസ്റ്റിൽ 208 വിക്കറ്റും ഏകദിനത്തിൽ ആറ് വിക്കറ്റും മക്​ഗില്ലിന്റെ പേരിലുണ്ട്. 2008ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com