ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആദ്യം അമ്മ, പിന്നാലെ സഹോദരി; ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിയ്ക്ക് കോവിഡ് തീരാനോവ്

ആദ്യം അമ്മ, പിന്നാലെ സഹോദരി; ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിയ്ക്ക് കോവിഡ് തീരാനോവ്

ബംഗളൂരു: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരവും ഓള്‍റൗണ്ടറുമായ വേദ കൃഷ്ണ മൂര്‍ത്തിയുടെ സഹോദരി വത്സല ശിവകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുന്‍പ് വേദയുടെ അമ്മയും വൈറസിന് കീഴടങ്ങിയിരുന്നു. പിന്നാലെയാണ് സഹോദരിയുടേയും മരണം. 

വേദയുടെ അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സഹോദരിക്കും വൈറസ് ബാധ കണ്ടെത്തിയിരുന്നു. വേദയുടെ മുന്‍ പരിശീലകനായ ഇര്‍ഫാന്‍ സെയ്ത് ആണ് സഹോദരിയുടെ മരണ വിവരം പുറത്തുവിട്ടത്. 

നേരത്തെ അമ്മ മരിച്ചത് വേദ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. കോവിഡ് ബാധിച്ച് അമ്മ മരിച്ചുവെന്നും സഹോദരിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു ട്വീറ്റ്. തന്റെ പരിശോധനാ ഫലം നെഗറ്റീവായ കാര്യവും ട്വിറ്റില്‍ വേദ കുറിച്ചിരുന്നു. 

ഇന്ത്യക്കായി 48 ഏകദിന മത്സരങ്ങളും 76 ടി20 മത്സരങ്ങളും കളിച്ച താരമാണ് വേദ. 2011ല്‍ ഇംഗ്ലണ്ടിനെതിരെയാണ് വേദയുടെ ഏകദിന അരങ്ങേറ്റം. അന്ന് 54 പന്തില്‍ 50 റണ്‍സ് കണ്ടെത്തി താരം വരവറിയിച്ചു. 2017ലെ ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത താരം കൂടിയാണ് വേദ കൃഷ്ണമൂര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com