ഇർഫാൻ പഠാൻ/ഫയൽ ചിത്രം
ഇർഫാൻ പഠാൻ/ഫയൽ ചിത്രം

രണ്ടാം തരം​ഗത്തിലും സഹായ ഹസ്തം നീട്ടി ഒപ്പമുണ്ട്; സൗജന്യ ഭക്ഷണം നൽകുമെന്ന് ഇർഫാൻ പഠാൻ

സൗത്ത് ഡൽഹിയിലെ തങ്ങളുടെ ക്രിക്കറ്റ് അക്കാദമി വഴി സൗജന്യ ഭക്ഷണം നൽകാനാണ് ഇവരുടെ പദ്ധതി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് ഇടയിലും സഹായ ഹസ്തം നീട്ടി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാനും യൂസഫ് പഠാനും. സൗത്ത് ഡൽഹിയിലെ തങ്ങളുടെ ക്രിക്കറ്റ് അക്കാദമി വഴി സൗജന്യ ഭക്ഷണം നൽകാനാണ് ഇവരുടെ പദ്ധതി. 

രാജ്യം കോവിഡ് വ്യാപനത്തിന്റെ പിടിയിൽ അമരുമ്പോൾ ഇത് നമ്മുടെ കടമയാണ് ഒരുമിച്ച് നിന്ന് ആവശ്യക്കാരെ സഹായിക്കുക എന്നത്. ഇതിന്റെ ഭാ​ഗമായി തങ്ങളുടെ ക്രിക്കറ്റ് അക്കാദമിയിലൂടെ സൗത്ത് ഡൽഹിയിലെ കോവിഡിൽ വലയുന്ന ആളുകൾക്ക് സൗജന്യ ഭക്ഷണം എത്തിക്കും, ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തു. 

രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും സഹായ ഹസ്തം നീട്ടി പഠാൻ സഹോദരങ്ങൾ എത്തിയിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇർഫാൻ പഠാൻ അടുത്തിടെ റോഡ് സേഫ്റ്റി പരമ്പരയിൽ ഇന്ത്യൻ ലെജൻഡ്സിനായി കളിച്ചിരുന്നു. എന്നാൽ ടൂർണമെന്റിൽ കിരീടം ചൂടിയതിന് പിന്നാലെ പഠാനും കോവിഡ് സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com