എൻ95 മാസ്ക്കിന് വില കൂടുതലെന്ന് ആരാധകൻ; സഹായിക്കാൻ തയ്യാറാണെന്ന് ആർ അശ്വിൻ

വാക്സിൻ സ്വീകരിക്കുക എന്നതാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർ​ഗം
അശ്വിൻ / ട്വിറ്റർ
അശ്വിൻ / ട്വിറ്റർ


ചെന്നൈ: ആവശ്യക്കാർക്ക് എൻ95 മാസ്ക്കുകൾ എത്തിക്കാൻ താൻ തയ്യാറാണെന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. എൻ95 മാസ്ക്കുകളുടെ വില കൂടുതലാണെന്നും അത് എല്ലാവർക്കും വാങ്ങാൻ സാധിക്കില്ലെന്നുമുള്ള ട്വിറ്ററിലെ ആരാധകന്റെ കമന്റിന് മറുപടിയായാണ് അശ്വിന്റെ പ്രതികരണം. 

എല്ലാവരും വാക്സിൻ സ്വീകരിക്കണം എന്നും ഇരട്ട മാസ്ക്(തുണിമാസ്ക് അല്ല) ധരിക്കണം എന്നും സാമുഹിക അകലം പാലിക്കണം എന്നുമാണ് എനിക്ക് പറയാനുള്ളത്. വാക്സിൻ സ്വീകരിക്കുക എന്നതാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർ​ഗം. ഒരു കോവിഡ് ക്ലസ്റ്ററാക്കി രാജ്യത്തെ മാറ്റാതിരിക്കാൻ നമുക്കെല്ലാവർക്കും ശ്രദ്ധിക്കാമെന്നും അശ്വിൻ ട്വിറ്ററിലൂടെ പറഞ്ഞു. 

ഇതിന് മറുപടിയായാണ് എൻ95 മാസ്ക്കിന് വില കൂടുതലാണെന്ന് ആരാധകൻ അശ്വിനോട് പറഞ്ഞത്. 70 രൂപയാണ് എൻ95 മാസ്കിന്റെ വില. ഒരു സാധാരണ സർജിക്കൽ മാസ്കിന് 10 രൂപയുള്ളു. അതാവട്ടെ 8 മണിക്കൂറിൽ കൂടുതൽ ഉപയോ​ഗിക്കാൻ പാടില്ല. വരുമാനമില്ലാതെ, ഭക്ഷണം കണ്ടെത്താൻ വിഷമിക്കുന്ന ജനങ്ങൾ എങ്ങനെ ഈ വില താങ്ങും, ആരാധകർ അശ്വിനോട് ചോദിച്ചു. 

എൻ 95 മാസ്ക് കഴുകിയതിന് ശേഷം ഉപയോ​ഗിക്കാം. അത് വാങ്ങാൻ കഴിവില്ലാത്തവരെ സഹായിക്കാൻ ഞാൻ തയ്യാറാണ്. അങ്ങനെയുള്ളവരെ ഏത് വഴിയിലൂടെ സഹായിക്കണം എന്ന് പറഞ്ഞു തരൂ, അശ്വിൻ മറുപടിയായി കുറിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com