ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ്; പോസിറ്റീവാകുന്ന നാലാമത്തെ കൊൽക്കത്ത താരം

ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ്; പോസിറ്റീവാകുന്ന നാലാമത്തെ കൊൽക്കത്ത താരം
ഫോട്ടോ: ‌ട്വിറ്റർ
ഫോട്ടോ: ‌ട്വിറ്റർ

ബം​ഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പേസറുമായ പ്രസിദ്ധ് കൃഷ്ണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കുന്ന കൊല്‍ക്കത്തയുടെ നാലാമത്തെ താരമാണ് പ്രസിദ്ധ്. നേരത്തെ മലയാളി താരം സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി, ടിം സീഫെര്‍ട് എന്നിവര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. 

ബയോ ബബിളിനുള്ളിലും കോവിഡ് വ്യാപിച്ചതോടെ ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ പാതി വഴിയില്‍ നിര്‍ത്തിയിരുന്നു. പിന്നാലെയാണ് പ്രസിദ്ധിനും രോഗ ബാധ കണ്ടെത്തിയത്. 

ഐപിഎൽ നിർത്തി വച്ചതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് 25കാരനായ താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായത്. താരം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

സീസണില്‍ ടീമിനായി മികച്ച പ്രകടനമാണ് പ്രസിദ്ധ് നടത്തിയത്. ആറ് കളികളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്നലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രസിദ്ധിനെ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തിയിരുന്നു. 

ഐപിഎല്‍ പോരാട്ടത്തിനിടെ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് കൊല്‍ക്കത്ത ടീമിലായിരുന്നു. സന്ദീപിനും വരുണിനുമായിരുന്നു രോഗം കണ്ടെത്തിയത്. പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്ര, ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകരായ എല്‍ ബാലാജി, മൈക്ക് ഹസി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com