ദേവ്ദത്ത് പടിക്കൽ ഇന്ത്യൻ ടീമിലേക്ക് എപ്പോഴെത്തും? ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മുൻ ചീഫ് സെലക്ടർ

ഇന്ത്യയുടെ ഭാവി താരമാണ് ദേവ്ദത്ത്. അക്കാര്യത്തിൽ ഒരു എതിരഭിപ്രായവും ഇല്ല
ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: ട്വിറ്റര്‍
ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡൽഹി: ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളിയെത്താൻ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ഓപ്പണർ ദേവ്ദത്ത് പടിക്കലിന് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ഇന്ത്യൻ മുൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്. ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഇനി ഒരു വർഷം കൂടിയെങ്കിലും മികച്ച ഫോം തുടരണം ദേവ്​ദത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്താൻ എന്നാണ് എംഎസ്കെ പ്രസാദ് പറയുന്നത്.

ദേവ്ദത്ത് പടിക്കൽ ടെസ്റ്റ് ടീമിലേക്ക് എത്താൻ ഇനിയും സമയമെടുക്കും. ഇന്ത്യയുടെ ഭാവി താരമാണ് ദേവ്ദത്ത്. അക്കാര്യത്തിൽ ഒരു എതിരഭിപ്രായവും ഇല്ല. എന്നാൽ റെഡ് ബോൾ ക്രിക്കറ്റിലെത്താൻ ഒരു വർഷം കൂടി ഡൊമസ്റ്റിക് ക്രിക്കറ്റിൽ ദേവ്ദത്ത് മികവ് കാണിക്കേണ്ടതായി വരും, എംഎസ്കെ പ്രസാദ് പറഞ്ഞു. 

2020ലെ ഐപിഎൽ സീസണിൽ ബാം​ഗ്ലൂരിന്റെ റൺവേട്ടയിൽ ഒന്നാമത് നിന്നത് ദേവ്ദത്താണ്. 15 കളിയിൽ നിന്ന് നേടിയത് 473 റൺസ്. ഈ വർഷവും ദേവ്ദത്ത് മികവ് കാണിച്ചു. 6 കളിയിൽ നിന്ന് നേടിയത്  195 റൺസ്. ഒരു സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫിയിൽ ദേവ്ദത്ത് മിന്നും ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 7 കളിയിൽ നിന്ന് അടിച്ചെടുത്തത് 737 റൺസ്. 

ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ദേവ്ദത്ത് പടിക്കൽ സ്റ്റാൻഡ്ബൈ ലിസ്റ്റിൽ എങ്കിലും ഉൾപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ അഭ്യുമന്യു ഈശ്വരൻ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, അർസ്വാൻ നാ​ഗ്വാസ്വല്ല എന്നിവരാണ് സ്റ്റാൻഡ്ബൈ ലിസ്റ്റിൽ ഇടം നേടിയവർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com