തുമ്പിക്കയ്യിൽ മടൽ ബാറ്റാക്കി തകർപ്പൻ ഷോട്ടുകൾ;  ആനയ്ക്ക് ഇം​ഗ്ലീഷ് പാസ്പോർട്ടായിരിക്കുമെന്ന് മൈക്കൽ വോൺ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2021 12:44 PM  |  

Last Updated: 09th May 2021 12:44 PM  |   A+A-   |  

Elephant playing cricket

വിഡിയോദൃശ്യം

 

ന ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ചാണ് കഴിഞ്ഞ ദിവസം ഇം​ഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ ട്വിറ്ററിലെത്തിയത്. ഇവിടെ താരമാവുന്നത് മലയാളികൾ തന്നെ. 

തുമ്പിക്കയ്യിൽ മടല് ബാറ്റായി പിടിച്ച് ചില തകർപ്പൻ ഷോട്ടുകൾ പായിക്കുകയാണ് ആന. ആനയ്ക്ക് ഉറപ്പായും ഇം​ഗ്ലീഷ് പാസ്പോർട്ട് ആയിരിക്കും എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് വോൺ എഴുതുന്നത്.

പല രാജ്യാന്തര ക്രിക്കറ്റ് താരങ്ങളേക്കാളും നന്നായി കളിക്കുന്നു എന്ന് പറഞ്ഞ് ആനപ്രേമികളിൽ ഒരാളാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇം​ഗ്ലണ്ട് മുൻ നായകനും സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടതോടെ സംഭവം വൈറൽ. എന്നാൽ കേരളത്തിൽ എവിടെയാണ് സംഭവം എന്ന് വ്യക്തമായിട്ടില്ല.