ഐസിസി പുരസ്കാരം സ്വന്തമാക്കി ബാബർ അസം, അലിസ ഹീലി; ഏപ്രിൽ മാസത്തിലെ മികച്ച താരങ്ങൾ
By സമകാലിക മലയാളം ഡെസ്ക് | Published: 10th May 2021 05:46 PM |
Last Updated: 10th May 2021 05:46 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ദുബായ്: ഐസിസിയുടെ ഏപ്രിൽ മാസത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം പാകിസ്ഥാൻ നായകൻ ബാബർ അസമിന്. ഓസ്‌ട്രേലിയയുടെ അലിസ ഹീലി മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടി.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബാബറിനെ നേട്ടത്തിലെത്തിച്ചത്. മൂന്നാം ഏകദിനത്തിൽ 82 പന്തിൽ 94 റൺസെടുത്തതോടെ 13 റേറ്റിങ് പോയിൻറ് ഉയർന്ന് കരിയറിലെ മികച്ച പോയിൻറായ 865ൽ എത്തിയിരുന്നു ബാബർ. മൂന്നാം ടി20യിൽ 59 പന്തിൽ 122 റൺസെടുത്ത് പാകിസ്ഥാനെ വിജയിപ്പിക്കുകയും ചെയ്തു പാക് നായകൻ.
ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് അലീസ ഹീലിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. മൂന്ന് ഏകദിനങ്ങളിൽ നിന്ന് 51.66 ശരാശരിയിൽ 98.72 സ്‌ട്രൈക്ക് റേറ്റിൽ 155 റൺസ് നേടി പരമ്പരയിലെ മികച്ച റൺ വേട്ടക്കാരിയായി അലീസ മാറിയിരുന്നു. താരത്തിന്റെ ബാറ്റിങ് കരുത്തിൽ ഓസ്ട്രിലിയൻ വനിതകൾ പരമ്പര തൂത്തുവാരി.