കോവിഡ് പോസിറ്റീവായാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കില്ലെന്ന് ഉറപ്പിച്ചോളൂ; കളിക്കാരോട് ബിസിസിഐ

ഒരു കളിക്കാരന് വേണ്ടിയും പ്രത്യേകം വിമാനം തയ്യാറാക്കില്ലെന്ന് ബിസിസിഐ വൃ‍ത്തങ്ങൾ വ്യക്തമാക്കുന്നു
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ ടീം
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ ടീം

ന്യൂഡൽഹി: ബയോ ബബിളിൽ എത്തിയതിന് ശേഷം മുംബൈയിൽ വെച്ച് നടത്തുന്ന കോവിഡ് ടെസ്റ്റിൽ പരിശോധനാ ഫലം വന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാനുള്ള ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതായി കണക്കാക്കിയേക്കാൻ കളിക്കാരോട് ബിസിസിഐ. ഒരു കളിക്കാരന് വേണ്ടിയും പ്രത്യേകം വിമാനം തയ്യാറാക്കില്ലെന്ന് ബിസിസിഐ വൃ‍ത്തങ്ങൾ വ്യക്തമാക്കുന്നു. 

ഇം​ഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുൻപ് 8 ദിവസം ഇന്ത്യൻ ടീം മുംബൈയിൽ ബയോ ബബിളിൽ കഴിയും. മുംബൈയിൽ എത്തുമ്പോൾ നടത്തുന്ന കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവ് ആയാൽ ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇം​ഗ്ലണ്ടിൽ എത്തിയതിന് ശേഷം 14 ദിവസവും കളിക്കാർ ക്വാറന്റൈനിൽ കഴിയണം. ലണ്ടനിൽ ക്വാറന്റൈനിലിരിക്കുമ്പോൾ കളിക്കാർക്ക് പരിശീലനം നടത്താൻ അനുവാദമുണ്ട്. 

ഈ മാസം അവസാനത്തോടെ കോഹ് ലിയും സംഘവും ലണ്ടനിലേക്ക് പോവുമെന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ജൂൺ രണ്ടിന് മാത്രമേ ഇന്ത്യൻ താരങ്ങൾ യാത്ര തിരിക്കുകയുള്ളെന്നാണ് ഇപ്പോൾ വരുന്ന സൂചന. സപ്പോർട്ട് സ്റ്റാഫ്, കളിക്കാരുടെ ഒപ്പം വരുന്ന കുടുംബാം​ഗങ്ങൾ എന്നിവരേയും കോവിഡ് ടെസ്റ്റിന് വിധേയമാക്കും. മുംബൈയിലേക്ക് എത്തുന്നതിന് മുൻപ് രണ്ട് കോവിഡ് പരിശോധനാ ഫലങ്ങൾ ലഭിക്കണം. 

മുംബൈയിലെ ബയോ ബബിളിലേക്ക് കളിക്കാർ എത്തുമ്പോൾ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കുന്നത‍ിനായാണ് രണ്ട് കോവിഡ് നെ​ഗറ്റീവ് ഫലങ്ങൾ നിർബന്ധമാക്കുന്നത്. മുംബൈയിലേക്ക് കാറിലോ, വിമാനത്തിലേ കളിക്കാർക്ക് എത്താം. കോവിഷീൽഡ് വാക്സിൻ തന്നെ കളിക്കാർ സ്വീകരിക്കണം എന്നും നിർദേശമുണ്ട്. കോവീഷീൽഡിന്റെ രണ്ടാം ഡോസ് ഇം​ഗ്ലണ്ടിൽ വെച്ച് എടുക്കാം എന്ന കണക്കു കൂട്ടലിലാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com