യുഎസ് ക്രിക്കറ്റിലേക്ക് ചേക്കേറുന്നു? ഉന്മുക്ത് ചന്ദിന്റെ പ്രതികരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th May 2021 10:10 AM |
Last Updated: 11th May 2021 10:10 AM | A+A A- |

ഉന്മുക്ത് ചന്ദ്/ഫയല്‍ ചിത്രം
ന്യൂഡൽഹി: യുഎസ് ക്രിക്കറ്റിലേക്ക് ചേക്കേറുന്നതായുള്ള വാർത്തകൾ തള്ളി ഇന്ത്യൻ താരം ഉന്മുക്ത് ചന്ദ്. കഴിഞ്ഞ ദിവസം പാക് മുൻ താരം സമി അസ്ലമാണ് വെളിപ്പെടുത്തലുമായി എത്തിയത്. എന്നാൽ അത് തള്ളി ഉന്മുക്ത് ചന്ദ് രംഗത്തെത്തി.
സ്മിത്ത് പട്ടേൽ, ഹർമീത് സിംഗ്, ഉന്മുക്ത് ചന്ദ് എന്നിവർ യുഎസിലേക്ക് ചേക്കേറുന്നതായി യുഎസിൽ കളിക്കുന്ന പാക് മുൻ താരം സമി അസ്ലം ആണ് വെളിപ്പെടുത്തിയത്. യുഎസിൽ എത്തി ഉന്മുക്ത് ഇവിടുത്തെ ടി20 ടീമുകളുമായി ചർച്ച നടത്തിയതായി സമി അസ്ലം അവകാശപ്പെട്ടിരുന്നു.
എന്നാൽ കുടുംബാംഗങ്ങളെ കാണുന്നതിന് മാത്രമായാണ് ഇവിടേക്ക് എത്തിയത് എന്നാണ് ഉന്മുക്ത് ചന്ദിന്റെ വിശദീകരണം. ബന്ധുക്കളെ കാണാനായിരുന്നു എന്റെ യാത്ര. അതൊരു വിനോദ യാത്ര മാത്രമായിരുന്നു. മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് നേരം അവിടെ വെച്ച് ഞാൻ ബാറ്റിങ് പരിശീലനം നടത്തി. ഒരു കരാറും അവിടെയുള്ള ഫ്രാഞ്ചൈസികളുമായി ഒപ്പിട്ടിട്ടില്ല, ഉന്മുക്ത് വ്യക്തമാക്കി.
ഇന്ത്യൻ അണ്ടർ 19 ടീമിനെ ലോക കിരീടത്തിലേക്ക് നയിച്ച നായകനാണ് ഉന്മുക്ത്. എന്നാൽ ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്താനോ, ഐപിഎല്ലിൽ ശ്രദ്ധ പിടിക്കാനോ താരത്തിന് കഴിഞ്ഞില്ല. കോഹ് ലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാറാവും എന്ന് വിലയിരുത്തപ്പെട്ടിരുന്ന കളിക്കാരനായിരുന്നു ഉന്മുക്ത്.