മുള പുല്ല് വർ​ഗത്തിൽ പെടുന്നത്, അതിൽ നിന്ന് ബാറ്റ് വേണ്ട; എംസിസിയുടെ ചുവപ്പുകാർഡ്

വില്ലോ മരത്തിന്റെ തടികൊണ്ടുള്ള ബാറ്റിനേക്കാൾ മികച്ച് നിൽക്കും മുള കൊണ്ടുള്ള ബാറ്റ് എന്നായിരുന്നു ഇവരുടെ അവകാശവാദം
ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20യില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20യില്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ലണ്ടൻ: മുള ബാറ്റുകളോട് മുഖം തിരിച്ച് എംസിസി. നിലവിലെ ക്രിക്കറ്റ് നിയമങ്ങൾക്ക് വിരുദ്ധമാണ് മുള ബാറ്റ് ഉപയോ​ഗം എന്ന് പറഞ്ഞാണ് പുതിയെ ആശയത്തെ എംസിസി തള്ളിയത്. 

കേംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞരായ മുളകൊണ്ടുള്ള ക്രിക്കറ്റ് ബാറ്റുമായി എത്തിയത്. വില്ലോ മരത്തിന്റെ തടികൊണ്ടുള്ള ബാറ്റിനേക്കാൾ മികച്ച് നിൽക്കും മുള കൊണ്ടുള്ള ബാറ്റ് എന്നായിരുന്നു ഇവരുടെ അവകാശവാദം. സാമ്പത്തികമായി നേട്ടമുണ്ടാക്കി തരുന്നവയാണ് ഇതെന്നും അവർ വാദിച്ചിരുന്നു. 

ബാറ്റിന്റെ ബ്ലേഡ് മരിത്തടി കൊണ്ട് മാത്രം നിർമിച്ചതായിരിക്കണം എന്നതാണ് ക്രിക്കറ്റിലെ നിയമം. എന്നാൽ മുള പുല്ല് വർ​ഗത്തിൽ പെടുന്നതാണ്. മുള ബാറ്റ് ഉപയോ​ഗിക്കണം എങ്കിൽ നിയമത്തിൽ മാറ്റം വരുത്തണം. നിലവിൽ 15 വർഷം കൊണ്ടാണ് വില്ലോയുടെ തടി ബാറ്റ് നിർമിക്കാൻ പാകത്തിലാവുന്നത്. 

ബാറ്റിന്റെ മധ്യഭാ​ഗത്തെ വലിപ്പം കൂട്ടാൻ മുള ബാറ്റുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ കൂടുതൽ ബൗണ്ടറികൾ കണ്ടെത്താൻ ബാറ്റ്സ്മാന്മാർക്ക് കഴിയും. മുള ബാറ്റ് ഉപയോ​ഗത്തിനായി എംസിസി നിയമം മാറ്റാൻ തയ്യാറാവുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇങ്ങനെയൊരു മാറ്റത്തിലേക്ക് എത്താൻ സമയമെടുക്കുമെന്നും വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com