റിസ്റ്റ് സ്പിൻ ബൗൺസറുമായി ലാബുഷെയ്ൻ, ലെ​ഗ് സ്പിൻ ഡെലിവറി പോയത് ബാറ്റ്സ്മാന്റെ തലയ്ക്ക് മുകളിലൂടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2021 12:58 PM  |  

Last Updated: 12th May 2021 12:58 PM  |   A+A-   |  

labuschange_bouncer

ലാബുഷെയ്നിന്റെ ലെ​ഗ് സ്പിൻ ബൗൺസർ/വീഡിയോ ദൃശ്യം

 

സിഡ്നി: തന്റെ ബാറ്റിങ് ശൈലി കൊണ്ട് ഓസീസ് മധ്യനിര ബാറ്റ്സ്മാൻ ലാബുഷെയ്ൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചിരുന്നു. ലാബുഷെയ്നിന്റെ ഫീൽഡിലെ പെരുമാറ്റവും ക്രിക്കറ്റ് ലോകത്തിന് പരിചിതമായി കഴിഞ്ഞു. എന്നാലിപ്പോൾ ബൗളിങ്ങിലൂടേയും ശ്രദ്ധ പിടിക്കുകയാണ് ഓസീസ് താരം. 

ലെ​ഗ് സ്പിൻ ബൗളറായ ലാബുഷെയ്നിൽ നിന്ന് വന്ന ബൗൺസറാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാവുന്നത്. കൗണ്ടി ക്രിക്കറ്റിലാണ് ലാബുഷെയ്നിന്റെ റിസ്റ്റ് സ്പിൻ ബൗൺസർ എത്തിയത്. ​​ഗ്ലാമോർ​ഗന് വേണ്ടി പന്തെറിയുമ്പോഴാണ് പാർട് ടൈം ലെ​ഗ് സ്പിന്നർ ബാറ്റ്സ്മാനേയും ടീം അം​ഗങ്ങളേയും കൗതുകത്തിലാക്കിയത്. 

ലാബുഷെയ്നിന്റെ ഡെലിവറി ബാറ്റ്സ്മാന്റെ തലയ്ക്ക് മുകളിലൂടെ പോയി. കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ ട്വിറ്ററിലൂടെയാണ് ലാബുഷെയ്നിന്റെ ബൗൺസർ വീഡിയോ ക്രിക്കറ്റ് ലോകത്തിന് മുൻപിലേക്ക് എത്തിയത്. 2019ലെ അബുദാബി ടി10 ലീ​ഗിലും സമാനമായ ബൗൺസർ പിറന്നിരുന്നു. ഖ്വായിസ് അഹ്മദിന്റെ സ്പിന്നിൽ നിന്ന് വന്ന ബൗൺസറിൽ നിന്ന് ഒഴിഞ്ഞുമാറിയ റസൽ ​ഗ്രൗണ്ടിലേക്ക് വീണിരുന്നു.