ഭൂമിയെ നിശ്ചലമാക്കിയ വൈറസ് ബാധ എനിക്കുമെന്ന ചിന്ത ഭയത്തിലേക്ക് തള്ളിയിട്ടു; ആ ദിവസങ്ങളെ കുറിച്ച് വൃധിമാൻ സാഹ

കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതോടെ ഭയം തോന്നിയതായി സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹ
വൃധിമാൻ സാഹ/ഫയല്‍ ചിത്രം
വൃധിമാൻ സാഹ/ഫയല്‍ ചിത്രം

ന്യൂഡൽഹി: കോവിഡ് ബാധിതനാണെന്ന് അറിഞ്ഞതോടെ ഭയം തോന്നിയതായി സൺറൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാൻ സാഹ. ഭൂമിയെ നിശ്ചലമാക്കിയ വൈറസ് ആണ് എന്നെ പിടികൂടിയിരിക്കുന്നത് എന്ന ചിന്ത തന്നെ ഭയപ്പെടുത്തിയതായാണ് സാഹ പറയുന്നത്.  ഐപിഎൽ കോവിഡ്

കുടുംബാം​ഗങ്ങളെല്ലാം ആശങ്കയിലായി. എന്നാൽ വീഡിയോ കോളിലൂടെ അവരുമായി സംസാരിച്ച് ഭയപ്പെടാൻ ഒന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തി. എനിക്ക് വേണ്ട ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അവരെ അറിയിച്ചു, മെയ് ഒന്നിന് പരിശീലനം കഴിഞ്ഞതോടെയാണ് എനിക്ക് പ്രയാസം തോന്നിയത്. ജലദേഷവും, ചെറിയ ചുമയും അനുഭവപ്പെട്ടു, സാഹ പറയുന്നു. 

ആരോ​ഗ്യ പ്രശ്നം നേരിട്ട ആദ്യ ദിവസം തന്നെ ഞാൻ ടീം ഡോക്ടറെ വിവരം അറിയിച്ചു. ഇതോടെ എന്നെ ഐസൊലേഷനിലാക്കി. ആ ദിവസം തന്നെ കോവിഡ് ടെസ്റ്റും നടത്തിയതായി സാഹ പറഞ്ഞു. മെയ് നാലിനാണ് സാഹയ്ക്ക് കോവിഡ് പോസിറ്റീവായ വിവരം പുറത്തറിയുന്നത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ക്യാംപിൽ കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് സാഹയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തു വന്നത്. 

സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവർക്കാണ് ആദ്യം കോവിഡ് പോസിറ്റീവായത്. പിന്നാലെ ലക്ഷ്മീപതി ബാലാജിക്കും കോവിഡ് സ്ഥിരീകരിച്ചു. മെയ് നാലിന് സാഹയുടെ കോവിഡ് പോസിറ്റീവ് വിവരവും പുറത്തു വന്നതിന് പിന്നാലെയാണ് ബിസിസിഐ ഐപിഎൽ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com