ഐസിസി ടെസ്റ്റ് റാങ്കിങ്; ന്യൂസിലാൻഡിന്റെ കടുത്ത ഭീഷണി അതിജീവിച്ച് ഇന്ത്യ, ഒന്നാം സ്ഥാനം നിലനിർത്തി

ഒരു റേറ്റിങ് പോയിന്റ് ലഭിച്ചതോടെ 121 ആണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ റേറ്റിങ് പോയിന്റ്
വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ
വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. ഐസിസിയുടെ വാർഷിക ടെസ്റ്റ് റാങ്കിങ്ങിൽ ന്യൂസിലാൻഡ് ആണ് രണ്ടാം സ്ഥാനത്ത്. ഒരു റേറ്റിങ് പോയിന്റ് ലഭിച്ചതോടെ 121 ആണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ റേറ്റിങ് പോയിന്റ്. മെയ് 13ലെ അപേഡേറ്റിൽ രണ്ട് പോയിന്റ് ലഭിച്ച ന്യൂസിലാൻഡിന് ഒന്നാമത് നിൽക്കുന്ന ഇന്ത്യയുമായുള്ള അകലം ഒരു പോയിന്റ് മാത്രമാണ്. 

120 പോയിന്റാണ് ന്യൂസിലാൻഡിനുള്ളത്. ഓസ്ട്രേലിയയെ മറികടന്ന് ഇം​ഗ്ലണ്ട് ഒന്നാം സ്ഥാനം പിടിച്ചു. 109 പോയിന്റാണ് ഇം​ഗ്ലണ്ടിനുള്ളത്. ഓസ്ട്രേലിയക്കുള്ളത് 108 പോയിന്റും. 2020 മെയ്ക്ക് ശേഷം കളിച്ച മത്സരങ്ങളുടെ 100 ശതമാനവും കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കളിച്ചതിന്റെ 50 ശതമാനവും വിലയിരുത്തിയാണ് റേറ്റിങ്. 

ഓസ്ട്രേലിയക്കെതിരായ 2-1 ജയവും ഇം​ഗ്ലണ്ടിനെതിരായ 3-1 ജയവുമാണ് ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയെ തുണച്ചത്. പാകിസ്ഥാനേയും വിൻഡിസിനേയും 2-0ന് ചുരുട്ടി വിട്ടാണ് ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. മൂന്ന് പോയിന്റ് നേടിയെങ്കിലും അഞ്ചാം സ്ഥാനത്ത് തന്നെയാണ് പാകിസ്ഥാൻ. 

ബം​ഗ്ലാദേശിനെതിരായ പരമ്പര 2-0ന് നേടുകയും ലങ്കയ്ക്കെതിരെ 0-0 എന്ന റിസൽട്ടിലേക്ക് എത്തുകയും ചെയ്തതോടെ എട്ടാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനം പിടിച്ചു. 2013ന് ശേഷമുള്ള അവരുടെ മികച്ച റാങ്കാണ് ഇത്. ഏഴാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കിങ് ആണ് ഇത്. ശ്രീലങ്കയാണ് എട്ടാം സ്ഥാനത്ത്. 5 പോയിന്റ് നഷ്ടപ്പെട്ടെങ്കിലും 9ാം സ്ഥാനത്താണ് ബം​ഗ്ലാദേശ്. 8 പോയിന്റ് ലഭിച്ചെങ്കിലും ബം​ഗ്ലാദേശിനേക്കാൾ 9 പോയിന്റ് പിറകിലാണ് സിംബാബ്വെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com