ഇ പാസ് ഇല്ലാതെ അവധി ആഘോഷിക്കാന്‍ ഗോവയിലേക്ക്; പൃഥ്വി ഷായെ വഴിയില്‍ തടഞ്ഞ് പൊലീസ്

ഇ പാസ് ഇല്ലാതെ അവധി ആഘോഷിക്കാന്‍ ഗോവയിലേക്ക്; പൃഥ്വി ഷായെ വഴിയില്‍ തടഞ്ഞ് പൊലീസ്
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ തുടരാനും തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ അത്യാവശ്യമായി മാത്രമേ പുറത്തിറങ്ങാവു എന്ന കര്‍ശന നിബന്ധയുമുണ്ട് മിക്ക സംസ്ഥാനങ്ങളിലും. വളരെ അത്യാവശ്യമുള്ള കാര്യങ്ങളാണെങ്കില്‍ ഇ പാസ് അനുവദിച്ചിട്ടുണ്ട്. 

ഇപ്പോഴിതാ അവധി ആഘോഷത്തിനായി ഗോവയിലേക്ക് യാത്ര തിരിച്ച യുവ ക്രിക്കറ്റ് താരം പൃഥ്വി ഷായെ പോലീസ് തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇ പാസ് പോലും എടുക്കാതെ സ്വന്തം കാറില്‍ കോലാപുര്‍ വഴി യാത്ര ചെയ്യവേയാണ് പൃഥ്വിയെ പൊലീസ് തടഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

അമ്പോളിയില്‍ വച്ചാണ് പൊലീസ് താരത്തെ തടഞ്ഞ് കാര്യങ്ങള്‍ ചോദിച്ചത്. ഇ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താരം കൈ മലര്‍ത്തി. പിന്നീട് അവിടെ വച്ച് മൊബൈല്‍ ഫോണ്‍ വഴി പാസിന് താരം അപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇത് ലഭിച്ച ശേഷം പൊലീസിനെ കാണിച്ചു. അതിന് ശേഷമാണ് താത്തെ യാത്ര തുടരാന്‍ അനുവദിച്ചത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പാതി വഴിയില്‍ നിര്‍ത്തിവച്ചിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപണിങ് ബാറ്റ്‌സ്മാനായ താരം സീസണില്‍ മിന്നും ഫോമില്‍ കളിക്കവെയാണ് ടൂര്‍ണമെന്റ് പാതി വഴിയില്‍ നിര്‍ത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമില്‍ പൃഥ്വിയെ ഉള്‍പ്പെടുത്താഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com