പാതി വഴിയിൽ വെച്ച് നിയമം മാറ്റി, എന്നിട്ടും എല്ലാ പ്രതിബന്ധങ്ങളും ‍ഞങ്ങൾ മറികടന്നു: രവി ശാസ്ത്രി

ഇന്ത്യൻ ടീം മുൻപിലേക്ക് എത്തിയ എല്ലാ പ്രതിസന്ധികളും മറികടന്നതായി രവി ശാസ്ത്രി ട്വിറ്ററിൽ കുറിച്ചു
വിരാട് കോഹ്‌ലി, രവി ശാസ്ത്രി/ഫയല്‍ ചിത്രം
വിരാട് കോഹ്‌ലി, രവി ശാസ്ത്രി/ഫയല്‍ ചിത്രം

ന്യൂ‍ഡൽഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെ പ്രതികരണം. പാതി വഴിയിൽ വെച്ച് നിയമം മാറ്റി. എന്നാൽ ഇന്ത്യൻ ടീം മുൻപിലേക്ക് എത്തിയ എല്ലാ പ്രതിസന്ധികളും മറികടന്നതായി രവി ശാസ്ത്രി ട്വിറ്ററിൽ കുറിച്ചു.  

ശക്തമായ നിശ്ചയദാർഡ്യവും അചഞ്ചലമായ ശ്രദ്ധയും കൊണ്ടാണ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഈ ഇന്ത്യൻ ടീം എത്തിയതെന്ന് ശാസ്ത്രി പറഞ്ഞു. നേരായ വഴിയിലൂടെയാണ് നമ്മുടെ കളിക്കാർ ഈ നേട്ടത്തിലേക്ക് എത്തിയത്. നിയമങ്ങൾ പാതി വഴിയിൽ മാറ്റിയിരുന്നു. എന്നാൽ മുൻപിലേക്ക് എത്തിപ്പോന്ന എല്ലാ പ്രതിബന്ധങ്ങളും ഇന്ത്യൻ ടീം മറികടന്നു. എന്റെ കുട്ടികൾ ദുഷ്കരമായ ഘട്ടങ്ങളിൽ പിടിമുറുക്കി നിന്ന് കളിച്ചു. ഈ ടീമിനേയൊർത്ത് വളരെ അധികം അഭിമാനിക്കുന്നു, രവി ശാസ്ത്രി ട്വിറ്ററിൽ കുറിച്ചു. 

ലോക ടെസ്റ്റ് റാങ്കിങ്ങിൽ 121 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാമതുള്ള ന്യൂസിലാൻഡിന് 120 പോയിന്റും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ വിജയി ആരെന്നതാവും ടെസ്റ്റ് രാജാക്കന്മാർ ആരെന്നതിൽ ഉത്തരം നൽകുക. ജൂണിൽ ഇം​ഗ്ലണ്ടിലാണ് ഫൈനൽ. ഏറ്റവും ഒടുവിൽ ടെസ്റ്റിൽ ഏറ്റുമുട്ടിയപ്പോൾ ന്യൂസിലാൻഡ് ഇന്ത്യക്കെതിരെ 2-0ന് ജയം പിടിച്ചിരുന്നു,

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com