പന്ത് ചുരണ്ടൽ; മറ്റ് ബൗളർമാർക്ക് എല്ലാം അറിയാമായിരുന്നു, ബോംബിട്ട് വീണ്ടും ബൻക്രോഫ്റ്റിന്റെ വരവ്

പന്ത് ചുരണ്ടൽ എന്നതിനെ കുറിച്ച് ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നു എന്നാണ് സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ബൻക്രോഫ്റ്റ് പറയുന്നത്
ഓസ്ട്രേലിയൻ പേസർ ബൻക്രോഫ്റ്റ്/ഫയല്‍ ചിത്രം
ഓസ്ട്രേലിയൻ പേസർ ബൻക്രോഫ്റ്റ്/ഫയല്‍ ചിത്രം

സിഡ്നി: പന്ത് ചുരണ്ടൽ വിവാദം വീണ്ടും ചർച്ചയാക്കി ഓസ്ട്രേലിയൻ പേസർ ബൻക്രോഫ്റ്റ്. പന്ത് ചുരണ്ടൽ എന്നതിനെ കുറിച്ച് ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നു എന്നാണ് സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ബൻക്രോഫ്റ്റ് പറയുന്നത്. 

എന്റെ ഭാ​ഗത്ത് നിന്ന് അവിടെയുണ്ടായ പ്രവർത്തിയുടെ ഉത്തരവാദിത്വം അം​ഗീകരിക്കുക എന്നത് മാത്രമാണ് ഞാൻ ചെയ്യുന്നത്. ഞാൻ അവിടെ ചെയ്തത് മറ്റ് ബൗളർമാർക്ക് ​ഗുണം ചെയ്തിരുന്നു. അത്തരമൊരു പ്രവർത്തിയുടെ പ്രത്യാഘാതം എന്താവുമെന്ന് ധാരണ ഉണ്ടായിരുന്നു എങ്കിൽ താനൊരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു എന്നും ബൻക്രോഫ്റ്റ് പറഞ്ഞു. 

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് ടീമിനെ മുഴുവൻ നിരാശപ്പെടുത്തിയതിൽ തനിക്ക് കുറ്റബോധമുണ്ട്. എന്റെ കരിയറിൽ ഞാൻ മെച്ചപ്പെട്ട് വരുമ്പോഴാണ് അതുപോലൊരു സംഭവം ഉണ്ടായത് എന്നും ഓസീസ് പേസർ ചൂണ്ടിക്കാണിക്കുന്നു. 2018ലെ ഓസ്ട്രേലിയയുടെ സൗത്ത് ആഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകത്തെ ഇളക്കി മറിച്ച പന്ത് ചുരണ്ടൽ. 

കളി തങ്ങൾക്ക് അനുകൂലമാക്കാൻ വേണ്ടി പന്തിൽ കൃത്രിമം നടത്തുകയായിരുന്നു ഓസീസ് താരങ്ങൾ. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ബൻക്രോഫ്റ്റ് എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തി വിലക്കേർപ്പെടുത്തി. സ്റ്റീവ് സ്മിത്തിന് നായക സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. 12 മാസമാണ് സ്മിത്തിനും വാർണർക്കും കളിക്കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com