ഷഫാലി വർമ ആദ്യമായി ടെസ്റ്റ്, ഏകദിന ടീമിൽ; ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ സംഘത്തെ പ്രഖ്യാപിച്ചു

ഷഫാലി വർമ ആദ്യമായി ടെസ്റ്റ്, ഏകദിന ടീമിൽ; ഇം​ഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ സംഘത്തെ പ്രഖ്യാപിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏക​ദിന, ടി20 മത്സരങ്ങൾക്കുള്ള ടീമിനെയാണ് തിര‍ഞ്ഞെടുത്തത്. ടെസ്റ്റ്, ഏകദിന ടീമുകളെ മിതാലി രാജും ടി20 ടീമിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും. ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ വനിതാ ടീം ജൂണ്‍ രണ്ടിന് തിരിക്കും. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുന്നത്.

ശിഖാ പാണ്ഡെ, ഏക്‌ത ബിഷ്‌ട്, ഷഫാലി വര്‍മ, തനിയ ഭാട്ടിയ എന്നിവര്‍ ടീമിൽ തിരിച്ചെത്തി. ഷഫാലിയെ ഇതാദ്യമായി ഏകദിന, ടെസ്റ്റ് ടീമുകളിൽ ഉൾപ്പെടുത്തി. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഹോം ഏകദിന, ടി20 സീരിസുകളില്‍ പേസ് ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയും ഇടംകൈയന്‍ സ്‌പിന്നര്‍ ഏക്ത ബിഷ്‌ടും വിക്കറ്റ് കീപ്പര്‍ തനിയ ഭാട്ടിയയും കളിച്ചിരുന്നില്ല. ഏകദിന പരമ്പരയില്‍ ഷഫാലിക്കും ഇടം ലഭിച്ചിരുന്നില്ല. എന്നാല്‍ നീതു ഡേവിഡ് അധ്യക്ഷയായ സെലക്‌ഷന്‍ കമ്മിറ്റി നാല് പേരെയും ഇംഗ്ലണ്ടിനെതിരെ മൂന്ന് ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തുകയായിരുന്നു. 

രമേഷ് പവാര്‍ പരിശീലകനായി തിരിച്ചെത്തിയതോടെ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റമുണ്ടാവും എന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നെങ്കിലും മിതാലിയെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി നിലനിര്‍ത്തി. തനിയ ഭാട്ടിയയാണ് എല്ലാ ഫോര്‍മാറ്റിലും പ്രധാന വിക്കറ്റ് കീപ്പര്‍. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഇന്ദ്രാണി റോയിയെ ബാക്ക്‌അപ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍ ക്യാപ്‌ഡ് താരമാണ് ഇന്ദ്രാണി. 

ടെസ്റ്റ്, ഏകദിന സ്‌ക്വാഡ്: മിതാലി രാജ് (ക്യാപ്റ്റന്‍), സ്‌മൃതി മന്ധാന, ഹര്‍മന്‍പ്രീത് കൗര്‍ (വൈസ് ക്യാപ്റ്റന്‍), പൂനം റൗത്ത്, പ്രിയ പൂനിയ, ദീപ്‌തി ശര്‍മ്മ, ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, സ്‌നേഹ് റാണ, തനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഇന്ദ്രാണി റായ് (വിക്കറ്റ് കീപ്പര്‍), ജുലന്‍ ഗോസ്വാമി, ശിഖ പാണ്ഡെ, പൂജ വസ്‌ത്രാകര്‍, അരുന്ധതി റെഡ്ഢി, പൂനം യാദവ്, ഏക്‌താ ബിഷ്‌ട്, രാധാ യാദവ്. 

ടി20 സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്‌മൃതി മന്ധാന (വൈസ് ക്യാപ്റ്റന്‍), ദീപ്‌തി ശര്‍മ്മ, ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, റിച്ച ഗോഷ്, ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹ് റാണ, തനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഇന്ദ്രാണി റോയ് (വിക്കറ്റ് കീപ്പര്‍), ശിഖാ പാണ്ഡെ, പൂജ വസ്‌ത്രാകര്‍, അരുന്ധതി റെഡ്ഢി, പൂനം യാദവ്, ഏക്‌താ ബിഷ്‌ട്, രാധാ യാദവ്, സിമ്റാൻ ദില്‍ ബഹദൂര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com