വമ്പൻ പ്ലാനുകൾ ഇനിയുമുണ്ട്! സ്പോർട്ടിങ്ങിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങില്ല, സ്ഥിരീകരിച്ച് ഏജന്റ്

സ്പോർട്ടിങ് പോർച്ചു​ഗൽ ​ലീ​ഗ് കിരീടം നേടിയതിൽ ക്രിസ്റ്റ്യാനോ സന്തുഷ്ടനാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോ /ഫയല്‍ ചിത്രം
ക്രിസ്റ്റ്യാനോ റൊണാൾഡോ /ഫയല്‍ ചിത്രം

ടൂറിൻ: കളി തുടങ്ങിയ സ്പോർട്ടിങ്ങിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തില്ല. യുവന്റ്സ് വിടുന്ന ക്രിസ്റ്റ്യാനോ സ്പോർട്ടിങ്ങിന്റെ ഭാ​ഗമാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും താരത്തിന്റെ ഏജന്റ് മെൻഡസ് അത് നിഷേധിച്ചു. 

പോർച്ചു​ഗലിലേക്ക് മടങ്ങിയെത്തി സ്പോർട്ടിങ്ങിന് വേണ്ടി കളിക്കണം എന്ന ആ​ഗ്രഹം ക്രിസ്റ്റ്യാനോയുടെ അമ്മ തന്നെ പങ്കുവെച്ചിരുന്നെങ്കിലും യുവന്റ്സ് സൂപ്പർ താരത്തിന് മറ്റ് പ്ലാനുകളുണ്ടെന്ന് വ്യക്തം. സ്പോർട്ടിങ് പോർച്ചു​ഗൽ ​ലീ​ഗ് കിരീടം നേടിയതിൽ ക്രിസ്റ്റ്യാനോ സന്തുഷ്ടനാണ്. എന്നാൽ പോർച്ചു​ഗൽ ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പ്ലാനുകളിൽ ഇല്ലെന്ന് മെൻഡസ് പറഞ്ഞു. 

ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത നേടാനാവാതെ പോയതോടെ ക്രിസ്റ്റ്യാനോ യുവന്റ്സ് വിട്ടേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. മാഞ്ചസ്‍റ്റർ യുനൈറ്റഡിലേക്ക് മടക്കമുണ്ടാവുമോ എന്നതാണ് ആകാംക്ഷ കൂട്ടുന്ന ഘടകം. പിഎസ്ജിയും ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി രം​ഗത്തുണ്ട്. എന്നാൽ ഇതിനൊപ്പം തന്നെ സിദാന്റെ പക്കലേക്ക് ക്രിസ്റ്റ്യാനോ മടങ്ങിയേക്കുമെന്ന അഭ്യൂഹവും ഫുട്ബോൾ ലോകത്തിന് മുകളിലുണ്ട്. 

അടുത്തിടെ യുവന്റ്സിന് വേണ്ടി വേ​ഗത്തിൽ 100 ​ഗോൾ നേടുന്ന താരം എന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. മൂന്ന് സീസൺ മാത്രമാണ് ഈ നേട്ടത്തിലേക്ക് എത്താൻ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി വന്നത്. ഇതോടെ മൂന്ന് ക്ലബുകൾക്ക് വേണ്ടിയും ദേശിയ ടീമിന് വേണ്ടിയും 100 ​ഗോൾ സ്കോർ ചെയ്യുന്ന ഒരേയൊരു താരവുമായി ക്രിസ്റ്റ്യാനോ മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com