ഒടുവിൽ മൈക്ക് ഹസി കോവിഡ് മുക്തനായി, ഞായറാഴ്ച നാട്ടിലേക്ക് മടങ്ങിയേക്കും 

ഇതോടെ മറ്റ് ഓസ്ട്രേലിയൻ കളിക്കാർക്കൊപ്പം ‍നാളെ ഹസിക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ സാധിച്ചേക്കും
മൈക്ക് ഹസി, ധോനി/ഫയല്‍ ചിത്രം
മൈക്ക് ഹസി, ധോനി/ഫയല്‍ ചിത്രം

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ച് മൈക്ക് ഹസി കോവിഡ് മുക്തനായി. ഇതോടെ മറ്റ് ഓസ്ട്രേലിയൻ കളിക്കാർക്കൊപ്പം ‍നാളെ ഹസിക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ സാധിച്ചേക്കും. 

ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥനാണ് ഹസിക്ക് കോവിഡ് നെ​ഗറ്റീവായ വിവരം സ്ഥിരീകരിച്ചത്. ഐപിഎല്ലിൽ കോവിഡ് സ്ഥിരീകരിച്ച ആദ്യ വിദേശ താരം ഹസിയായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിൽ ബൗളിങ് കോച്ചായ ലക്ഷ്മീപതി ബാലാജിക്കും കോവിഡ് പോസിറ്റീവായിരുന്നു. 

കോവിഡ് പോസിറ്റീവായതിന് ശേഷം ഹസിയുടെ കോവിഡ് ഫലം നെ​ഗറ്റീവായിരുന്നു പിന്നെ നടത്തിയ ടെസ്റ്റിൽ. എന്നാൽ വീണ്ടും നടത്തിയ പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതോടെ ഹസിക്ക് ക്വാറന്റൈനിൽ തുടരേണ്ടതായി വന്നു. എന്നാൽ ഹസിക്ക് ഇനി നാട്ടിലേക്ക് മടങ്ങാം. ഇന്ത്യയിൽ കോവിഡ് രൂക്ഷമായതിനെ തുടർന്ന് മാലിദ്വീപിൽ കഴിയുകയാണ് ഓസീസ് സംഘം. 

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഓസ്ട്രേലിയ യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഓസീസ് താരങ്ങൾ നാട്ടിലേക്ക് മടങ്ങാനാവാതെ വലഞ്ഞത്. ഭാവിയിൽ ഇത്തരം ടൂർണമെന്റുകൾക്കായി കരാർ ഒപ്പിടുമ്പോൾ വേണ്ട ​ഗൃഹപാഠം ചെയ്യണം എന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്റെ നിലപാട്. കളിക്കാർക്ക് യാത്രാ ഇളവ് തേടി ഭരണകൂടത്തെ സമീപിക്കില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com