ഖത്തർ ലോകകപ്പിന് ഉത്തര കൊറിയ ഇല്ല; യോ​ഗ്യതാ മത്സരങ്ങളിൽനിന്ന്​ പിൻമാറി  

ടോക്കിയോ ഒളിമ്പിക്​സിൽനിന്നും ടീം പിൻവാങ്ങിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

2022ലെ ഖത്തർ ലോകകപ്പിനുള്ള യോ​ഗ്യതാ മത്സരങ്ങളിൽനിന്ന്​ പിന്മാറി ഉത്തര കൊറിയ. കോവിഡ്​ സാഹചര്യം പരിഗണിച്ചാണ് പിന്മാറ്റം. ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷനാണ്​ ഇക്കാര്യം സ്ഥിരീകരിച്ചത്. 

യോ​ഗ്യതാ മത്സരങ്ങളിൽ ​ഗ്രൂപ്പ് എച്ചിന്റെ ഭാ​ഗമായിരുന്നു ഉത്തര കൊറിയ. അഞ്ചു കളികൾ പൂർത്തിയാ​യപ്പോൾ എട്ടു പോയിന്റുമായി ഉത്തര കൊറിയ പട്ടികയിൽ നാലാമതാണ്​. ​ഗ്രൂപ്പിലെ അവശേഷിച്ച പോരാട്ടങ്ങൾ ജൂണിൽ ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കെയാണ് പിന്മാറ്റം. 

നേരത്തെ ടോക്കിയോ ഒളിമ്പിക്​സിൽനിന്നും ടീം പിൻവാങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com