'എന്റെ സീമിൽ മില്ലീ മീറ്റർ വ്യത്യാസം വന്നാൽ ആൻഡേഴ്സൻ ചോദിക്കും', പന്ത് ചുരണ്ടലിൽ സ്റ്റുവർട്ട് ബ്രോഡ്

ഡേവിഡ് വാർണർ വിരമിച്ചതിന് ശേഷം ആത്മകഥ എഴുതുകയാണെങ്കിൽ പന്ത് ചുരണ്ടലിനെ കുറിച്ച് പരാമർശിക്കുമോ എന്ന ആകാംക്ഷയിലാണ് ഞാൻ
സ്റ്റുവര്‍ട്ട് ബ്രോഡ്/ഫയല്‍ ചിത്രം
സ്റ്റുവര്‍ട്ട് ബ്രോഡ്/ഫയല്‍ ചിത്രം

ലണ്ടൻ: പന്ത് ചു‌രണ്ടൽ വിവാദം വീണ്ടും ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി ഇം​ഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. ഡേവിഡ് വാർണറുടെ ആത്മകഥയ്ക്കായി കാത്തിരിക്കുന്നു എന്നാണ് ബ്രോഡ് പറയുന്നത്. 

ഡേവിഡ് വാർണർ വിരമിച്ചതിന് ശേഷം ആത്മകഥ എഴുതുകയാണെങ്കിൽ പന്ത് ചുരണ്ടലിനെ കുറിച്ച് പരാമർശിക്കുമോ എന്ന ആകാംക്ഷയിലാണ് ഞാൻ. ഓസ്ട്രേലീയൻ ടീമിനൊപ്പം ഞാൻ പന്തെറിഞ്ഞിട്ടില്ല. പക്ഷേ ജിമ്മി ആൻഡേഴ്സനൊപ്പം എറിഞ്ഞിട്ടുണ്ട്. ജിമ്മിക്കൊപ്പം പന്തെറിഞ്ഞ അനുഭവം വെച്ച് പറയുകയാണ് എങ്കിൽ പന്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ മറ്റോ എന്റെ സീമിൽ മില്ലീ മീറ്റർ വ്യത്യാസമോ വന്നാൽ അക്കാര്യം ആൻഡേഴ്സൻ അപ്പോൾ തന്നെ ചൂണ്ടിക്കാണിക്കും, ബ്രോഡ് പറഞ്ഞു.

പന്തിൽ എങ്ങനെയാണ് ഇങ്ങനെ മാറ്റം വന്നത് എന്നും എന്തുകൊണ്ട് സീമിൽ വ്യത്യാസം വന്നതെന്നും ആൻഡേഴ്സൻ എന്നോട് ചോദിക്കും. ഇതിനെ കുറിച്ചെല്ലാം ഞങ്ങൾ ബോധവാന്മാരാണ്. എന്താലായും പന്ത് ചുരണ്ടലിനെ കുറിച്ചുള്ള വിവാദത്തിൽ അന്വേഷണം നടത്തി ക്രിക്കറ്റ് ഓസ്ട്രേലിയ അവസാനിപ്പിച്ചതാണ്. മൂന്ന് കളിക്കാർ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. അതിനാൽ ഇനി അതൊരു വിഷയമായി ഉയർത്താൻ ആ​ഗ്രഹിക്കുന്നില്ലെന്നും ബ്രോഡ് പറഞ്ഞു. 

2018ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന് ഇടയിലാണ് ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ പന്ത് ചുരണ്ടൽ ഉണ്ടാവുന്നത്. പോക്കറ്റിലുണ്ടായിരുന്ന സാൻഡ്പേപ്പർ ഉപയോഹ​ഗിച്ച് ബൻക്രോഫ്റ്റ് പന്ത് ചുരണ്ടിയതാണ് ക്യാമറ കണ്ണുകളിൽ കുടുങ്ങി‌യത്. ബൗളർമാർക്ക് കൂടുതൽ സ്വിങ് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അത്. ഇതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരെ 12 മാസത്തേക്കും ബൻക്രോഫ്റ്റിലെ 9 മാസത്തേക്ക് വിലക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com